23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ഒമിക്രോൺ: ഹൈറിസ്​ക്​ പട്ടികയിൽ ഉൾപ്പെടാത്ത​ വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്കും വിമാനത്താവളങ്ങളിൽ പരിശോധന
Kerala

ഒമിക്രോൺ: ഹൈറിസ്​ക്​ പട്ടികയിൽ ഉൾപ്പെടാത്ത​ വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്കും വിമാനത്താവളങ്ങളിൽ പരിശോധന

ഒമിക്രോൺ പശ്ചാത്തലത്തിൽ ഹൈറിസ്​ക്​ പട്ടികയിൽ ഉൾപ്പെടാത്ത വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്കും ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണിത്​.

പുതിയ നിർദേശമനുസരിച്ചുള്ള നടപടികൾ കോഴിക്കോട്​ വിമാനത്താവളത്തിലും ആരംഭിച്ചു. ഒാരോ വിമാനത്തിലെയും രണ്ട്​ ശതമാനം യാത്രക്കാർക്കാണ്​ ആർ.ടി.പി.സി.ആർ നടത്തുക. സ്രവം ശേഖരിച്ച​ ശേഷം ഇവർക്ക്​ വീട്ടിൽ​ പോകാം. പരിശോധന സൗജന്യമാണ്​. കോവിഡ്​ പോസിറ്റിവാണെങ്കിൽ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റും.

ഹൈറിസ്​ക്​ പട്ടികയിൽ ഉൾപ്പെട്ട 11 രാജ്യങ്ങളിലുള്ളവർക്ക്​ വിമാനത്താവളത്തിൽ തന്നെ ആർ.ടി.പി.സി.ആർ പരിശോധനയും ആരംഭിച്ചിട്ടുണ്ട്​. ഇവർക്ക്​ ഫലം വന്ന ശേഷമേ പോകാൻ സാധിക്കുകയുള്ളൂ. ആറ്​ മണിക്കൂർ കാത്തിരിക്കാൻ​ പ്രയാസമുള്ളവർക്ക്​ 20 മിനിറ്റിൽ ഫലം ലഭിക്കുന്ന റാപ്പിഡ്​ പി.സി.ആർ പരിശോധന നടത്താം.

വ്യാഴാഴ്​ച രാവിലെ വരെ കരിപ്പൂരിൽ ഒമ്പത്​ പേരാണ്​ ഹൈറിസ്​ക്​ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തിയതെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. ഇവർ റാപ്പിഡ്​ പി.സി.ആർ പരിശോധനയിൽ നെഗറ്റിവായി.

ഇനി ഏഴ്​ ദിവസം വീട്ടിൽ ക്വാറൻറീനിൽ തുടരണം. ശേഷം വീണ്ടും ആർ.ടി.പി.സി.ആർ നടത്തണം. ഒമിക്രോൺ പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടെ പേ വാർഡിൽ പത്ത്​ മുറികളാണ്​ മാറ്റിവെച്ചിരിക്കുന്നത്​. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവാകുന്നവരെയാണ്​ ഇങ്ങോട്ട്​ മാറ്റുക. വൈറസി​െൻറ ജനിതകഘടനയും പരിശോധിക്കും.

Related posts

മുഖ്യമന്ത്രി ഇന്ന് കണ്ണൂരില്‍: കറുത്ത മാസ്ക്കിന് വിലക്ക്, കനത്ത സുരക്ഷ

Aswathi Kottiyoor

കോലി സ്വയം രാജിവച്ചില്ല; 48 മണിക്കൂർ കഴിഞ്ഞതോടെ ‘നീക്കി’ ബിസിസിഐ .

Aswathi Kottiyoor

ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം തുടങ്ങി.

Aswathi Kottiyoor
WordPress Image Lightbox