24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മാർച്ചും ധർണയും നടത്തി
kannur

മാർച്ചും ധർണയും നടത്തി

അഞ്ചുമാസമായി ശമ്പളമില്ലാതെ തൊഴിലെടുക്കുകയാണ് ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിലെ വാച്ചർമാർ. വർഷങ്ങളായി താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങിയതോടെ പ്രതിഷേധം കനക്കുകയാണ്. വന്യജീവികൾക്ക് മുന്നിൽ ജീവൻ പണയപ്പെടുത്തി രാപകൽ പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്നും വേതനം ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ എ. ഐ. ടി. യു. സി. ജില്ലാ കമ്മിറ്റി ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സമരം എ. ഐ. ടി. യു. സി. ജില്ലാ പ്രസിഡന്റ് കെ. ടി. ജോസ് ഉദ്ഘാടനം ചെയ്തു. എം. ജി. മജൂംദാർ അധ്യക്ഷത വഹിച്ചു. വി. കെ. ഗംഗാധരൻ, ബിജു തേൻകുടി എന്നിവർ സംസാരിച്ചു.

Related posts

സ്കൂ​ൾ​ബെ​ൽ മു​ഴ​ങ്ങും​ മു​ന്പേ ര​ക്ഷി​താ​ക്ക​ളു​ടെ കീ​ശ​കാ​ലി​യാ​കും

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം

Aswathi Kottiyoor
WordPress Image Lightbox