കണ്ണൂര്‍: ജില്ലയില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ പരിശോധിച്ചതില്‍ 46 പേര്‍ക്ക് എച്ച്ഐവി പോസിറ്റീവ് കണ്ടെത്തിയതായി ജില്ലാ ടി.ബി ആൻഡ് എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. ജി. അശ്വിന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 26 പുരുഷന്മാരും 20 സ്ത്രീകളുമാണ്. 24,862 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവില്‍ ജില്ലയില്‍ 1090 എച്ച്ഐവി ബാധിതര്‍ തുടര്‍ചികിത്സ തേടുന്നുണ്ട്. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഐഎംഎ ഹാളില്‍ കടന്നപ്പള്ളിരാമചന്ദ്രന്‍ എംഎൽഎ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയാകും. ഡി.എം.ഓ ഡോ. കെ. നാരയണ നായക് മുഖ്യ പ്രഭാഷണം നടത്തും. അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ്ദിന സന്ദേശം.പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി.പി രാജേഷ്, ഡോ. പി.കെ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.