കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്ന 77 പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ 17 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനം നടത്തുന്ന റോഡുകളും ഇത്തവണ മഴയില്‍ സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. വികസന പ്രവൃത്തി നടക്കും വരെ കാത്തിരിക്കാതെ ജനങ്ങള്‍ക്ക് റോഡ് ഗതാഗത യോഗ്യമാക്കി കൊടുക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
77 പ്രധാന റോഡുകളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉള്‍പെടെ പൂര്‍ത്തിയാക്കാനുള്ള ഈ റോഡുകള്‍ കുണ്ടും കുഴിയുമായി തകര്‍ന്ന നിലയിലാണ്. മഴ മാറിയാല്‍ ഉടന്‍ പ്രവൃത്തിയും ആരംഭിക്കും. 756 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 119 കോടി രൂപ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് ഇത്.
കിഫ്ബി പദ്ധതിയില്‍ പ്രവൃത്തി നടക്കുന്ന റോഡുകളില്‍ അടിയന്തിര അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത 11 ജില്ലകളിലെ റോഡുകള്‍
തിരുവനന്തപുരം
1. പേട്ട -ആനയറ -ഒരുവാതില്‍ക്കോട്ട റോഡ്
2. നെടുമങ്ങാട് – അരുവിക്കര – വെള്ളനാട് റോഡ്
3. മണ്ണന്തല – പൗഡിക്കോണം റോഡ്
4. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍
5. തിരുവനന്തപുരം -നെയ്യാര്‍ ഡാം റോഡ്
6. പുളിയറക്കോണം -കുഴക്കാട് ടെംപിള്‍ റോഡ്
7. അമരവിള -കൂട്ടപ്പന -സൂരവക്കാനി റോഡ്
കൊല്ലം
8. പള്ളിമുക്ക് -അലിമുക്ക്
കരവൂര്‍ മുതല്‍ അലിമുക്ക്
9. പള്ളിമുക്ക് -മുക്കുകടവ് റോഡ്
10. അമ്പലമുക്ക് – റോഡ് വിള – പോരേടം റോഡ്
പത്തനംതിട്ട
11. ചെറുകോല്‍പ്പുഴ മണിയാര്‍ റോഡ് ,
ചെറുകോല്‍പ്പുഴ- റാന്നി റോഡ്
12. അടൂര്‍ -തുമ്പമണ്‍ കോഴഞ്ചേരി റോഡ്
13. ഏഴംകുളം -കൈപ്പത്തൂര്‍ റോഡ്
കോട്ടയം
14. പത്തനാട് -ഇടയിരിക്കപ്പുഴ റോഡ്
15. കാഞ്ഞിരപ്പള്ളി – മണിമല – കുളത്തൂര്‍മുഴി – കര്‍ഷക സൗഹൃദ ലിങ്ക് റോഡ്.
16. കോട്ടയം -കുമരകം റോഡ്
എറണാകുളം
17. കോതമംഗലം -കോട്ടപ്പടി-പ്ലാമൂട്
18. മണ്ണൂര്‍-പൂഞ്ഞാശ്ശേരി റോഡ്
പാലക്കാട്
19. മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ്
20. ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡ്
21. കണ്ണാടി പന്നികോഡ് റോഡ്
22. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മൂപ്പന്‍ റോഡ്
23. കരിമണ്ണ് കുലുക്കുപാറ ഒഴലപ്പതി റോഡ് 24. ചെര്‍പ്പുളശ്ശേരി ബെപാസ്സ്
25. കണ്ണന്നൂര്‍ ചുങ്കമംഗലം റോഡ്
26. പാലക്കാട് കാഴാനി പഴമ്പാലക്കോട് റോഡ്
27. റെയില്‍വേ കോളനി ധോണി റോഡ്
28. പുതുനഗരം കൈനാശ്ശേരി റോഡ്
29. കുറ്റിപ്പുറം ത്രിത്താല പട്ടാമ്പി റോഡ്
30. പട്ടാമ്പി ആമയൂര്‍ റോഡ്
31. നിള ഹോസ്പിറ്റല്‍ ഐ പി ടി റോഡ്
32. പാറ പൊള്ളാച്ചി റോഡ്
33. ചിറ്റൂര്‍ പുഴപ്പാലം വണ്ടിത്താവളം
34. കമ്പിളിച്ചുങ്ങം പെരുവമ്പ റോഡ്
തൃശൂര്‍
35. പീച്ചി -വാഴാനി ടൂറിസം കോറിഡോര്‍
36. കൊടകര -വെള്ളിക്കുളങ്ങര സ്‌കൂള്‍ റോഡ്
37. പുതുക്കാട് -മുപ്ലിയം -കോടാലി റോഡ്
38. പള്ളിക്കുന്ന് -ചിമ്മിനി ഡാം
39. ഹില്‍ ഹൈവേ – എസ് എച് – 59 പട്ടിക്കാട് -വിലങ്ങാന്നൂര്‍
മലപ്പുറം
40. മഞ്ചേരി ഓലപ്പുഴ
41. പൂലമന്ന -വാണിയമ്പലം
42. പൂക്കോട്ടുംപാടം -കാളികാവ്
43. പൂക്കോട്ടുംപാടം – മൂലേപ്പാലം
44. ഹില്‍ ഹൈവേ – കാറ്റാടികടവ് – ചാത്തമുണ്ട
45. മുണ്ടുമുഴി വെട്ടുകാട് പുള്ളിക്കല്‍ റോഡ്
46. മൂലേപ്പാടം മുതല്‍ നായാടംപൊയില്‍
47. തോട്ടശ്ശേരിയാര ഇല്ലത്തുമാട് റോഡ്
കോഴിക്കോട്
48. കൊല്ലം – നെല്ലിയാടി -മേപ്പയൂര്‍ റോഡ്
49. തൊട്ടില്‍പ്പാലം – കുണ്ടുതോട് റോഡ്
50. മാവൂര്‍ – എന്‍ ഐ ടി -കൊടുവള്ളി റോഡ്
51. കാരപറമ്പ് – തടപ്പാട്ടുതാഴം -പറോപ്പടി റോഡ്
52. ആര്‍ ഇ സി -കൂടത്തായി റോഡ്
53. ബേപ്പൂര്‍ -ചെറുവണ്ണൂര്‍ റോഡ്
54. പരപ്പന്‍പൊയില്‍ -കാരകുന്നത്ത് റോഡ്
55. പുതിയങ്ങാടി – പുറക്കയറി – അണ്ടിക്കോട് – അത്തോളി – ഉള്ളേരി റോഡ്
56. പുതിയങ്ങാടി – മാവില്ലകടവ് – കൃഷ്ണന്‍ നായര്‍ റോഡ്
57. തൊട്ടില്‍പ്പാലം – തലയാട് – ഹില്‍ ഹൈവേ
58. കുറ്റ്യാടി – നാദാപുരം – പെരിങ്ങത്തൂര്‍
59. പി യു കെ സി റോഡ്
60. കല്ലന്‍തോട് -കൂലിമാട് റോഡ്
61. മാതറ -പാലാഴി-കുറ്റിക്കാട്ടൂര്‍
62. ഹില്‍ ഹൈവേ മലപ്പുറം -തലയാട്
വയനാട്
63. ഹില്‍ ഹൈവേ – കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ മുതല്‍ മാനന്തവാടി വരെ, വാളാട് മുതല്‍ കുങ്കിച്ചിറ വരെ, മാനന്തവാടി മുതല്‍ കമ്പളക്കാട് വരെ.
64. കണിയാരം ആറാട്ടുതറ റോഡ്
65. കക്കവയല്‍ കെനിചിറ റോഡ്
66. മേപ്പാടി ചൂരല്‍മല റോഡ്
67. ബീനാച്ചി പനമരം റോഡ്
കണ്ണൂര്‍
68. ശ്രീകണ്ഠപുരം -നടുവില്‍ റോഡ്
69. എയര്‍പോര്‍ട്ട് ലിങ്ക് റോഡ് -ചൊര്‍ക്കല -ബാവുപറമ്പ് -നാണിച്ചേരി കടവ് റോഡ് -ചെക്യാട്ടു കാവ് -മയ്യില്‍ കൊളോളം റോഡ്
70. തിരുവങ്ങാട് -ചമ്പാട് റോഡ്
71. കോസ്റ്റെല്‍ ഹൈവേ
പാലക്കോട് കുന്നരു
72. ആലക്കോട് -പത്തേന്‍പാറ -കാനകുന്ന് റോഡ്
73. മാനന്തവാടി -ബോയ്‌സ് ടൗണ്‍ ശിവപുരം -മട്ടന്നൂര്‍ റോഡ്
74. ഇ ടി സി – പൂമംഗലം – മഴൂര്‍ – പന്നിയൂര്‍ – കാലിക്കടവ് – പാടപ്പയങ്ങാട് – മടകാട് റോഡ്
75. മാടായി-എട്ടിക്കുളം -റോഡ്
76. മനക്കടവ് -മൂരിക്കടവ് -കാപ്പിമല -ആലക്കോട് റോഡ്
77. പെരുവന്‍പറമ്പ് -നെല്ലിക്കാംപൊയില്‍
പെരുവന്‍പറമ്പ്- കല്ലുവയല്‍ റോഡ്