കണ്ണൂർ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേയുള്ള നിയമങ്ങളുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ, ഹൃദയാരാം എസ്പിസി ലീഗല്‍ കൗണ്‍സലര്‍ അഡ്വ. കെ. അനു, ശാസ്ത്ര എസ്പിസി അഡ്വ. പ്രസന്ന മണികണ്ഠന്, തലശേരി ടിഎസ്എസ്പിസി അഡ്വ. കെ. ബിന്ദു തുടങ്ങിയവര്‍ ക്ലാസെടുക്കും.
ജില്ലയിലെ ട്രേഡ് യൂണിയന് നേതാക്കള്‍, വകുപ്പ് മേധാവികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറിന്റെ ഭാഗമാകും.