അടയ്ക്കാത്തോടിൽ ഭാരതീയ പ്രകൃതികൃഷിയുടെ ഭാഗമായി കാർഷികവിളകളുടെ പരിചരണത്തിന് ഹരിത കഷായം തയ്യാറാക്കി വിതരണം ചെയ്തു. ബി. പി. കെ. പി അടയ്ക്കാത്തോട് ക്ലസ്റ്ററിന്റെയും കേളകം കൃഷിഭവന്റെയും നാരങ്ങാത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിലാണ് ഹരിത കഷായം തയ്യാറാക്കിയത്.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ് ഹരിത കഷായ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കേളകം കൃഷി ഓഫീസർ കെ. ജി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ശാന്തി സജി, സജീവൻ പാലുമി, ടോമി പുളിക്കണ്ടത്തിൽ, ജൈവകൃഷി വിദഗ്ധൻ സി. ആർ മോഹനൻ, കൺവീനർ തോമസ് പടിയക്കണ്ടത്തിൽ, ദേവസ്യ മുതലപ്ര തുടങ്ങിയവർ സംസാരിച്ചു.