26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പ​ഴ​ശി​രാ​ജ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് 217 വ​യ​സ്
kannur

പ​ഴ​ശി​രാ​ജ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് 217 വ​യ​സ്

മ​ട്ട​ന്നൂ​ർ: വൈ​ദേ​ശി​ക ആ​ധി​പ​ത്യ​ത്തി​നെ​തി​രേ അ​ന്ത്യം​വ​രെ പ​ട​വെ​ട്ടി വീ​ര​മൃ​ത്യു വ​രി​ച്ച കേ​ര​ള വ​ർ​മ പ​ഴ​ശി​രാ​ജ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​നു നാ​ളെ 217 വ​യ​സ്. ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പ​ഴ​ശി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
പ​ഴ​ശി​രാ​ജ​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി രാ​ജാ​വി​ന്‍റെ കോ​വി​ല​കം സ്ഥി​തി​ചെ​യ്ത സ്ഥ​ല​ത്ത് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ശി​രാ​ജാ സ്മൃ​തി മ​ണ്ഡ​പം നി​ർ​മി​ക്കു​ക​യും ഈ​ട്ടി​ത്ത​ടി​യി​ൽ നി​ർ​മി​ച്ച പ്ര​തി​മ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ഴ​ശി​രാ​ജ​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ൻ താ​മ​സി​ച്ചി​രു​ന്ന പ​ഴ​ശി കോ​വി​ല​കം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റി​യ​തോ​ടെ അ​വ​കാ​ശി​ക​ൾ കോ​വി​ല​കം പൊ​ളി​ച്ചു വി​ല്പ​ന ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. 1805 ന​വം​ബ​ർ 30 ന് ​വ​യ​നാ​ട് പു​ൽ​പ്പ​ള്ളി മാ​വി​ലാ തോ​ടി​ന്‍റെ ക​ര​യി​ൽ ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്‍റെ വെ​ടി​യേ​റ്റാ​ണു പ​ഴ​ശി​രാ​ജാ​വ് വീ​ര​മൃ​ത്യു​യ​ട​ഞ്ഞ​തെ​ന്നാ​ണു ച​രി​ത്രം. അ​തേ​സ​മ​യം ക്ഷ​ത്രി​യ വം​ശ​ത്തി​ന്‍റെ അ​ന്ത​സി​ന് ക​ള​ങ്ക​മേ​ൽ​ക്കാ​തി​രി​ക്കാ​ൻ അ​ദ്ദേ​ഹം വൈ​ര​ക്ക​ല്ല് വി​ഴു​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ച​രി​ത്ര​വ്യാ​ഖ്യാ​ന​മു​ണ്ട്. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ പോ​രാ​ടി​യ​വ​രി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന പോ​രാ​ളി പ​ഴ​ശി​രാ​ജ​യാ​ണ്.
ഉ​ത്ത​ര​കേ​ര​ള​ത്തി​ന്‍റെ വി​രി​മാ​റി​ൽ ത​ല​യു​യ​ർ​ത്തി നി​ന്നി​രു​ന്ന പ​ഴ​ശി കൊ​ട്ടാ​ര​ത്തി​ന്‍റെ അ​ടി​ത്ത​റ വ​രെ ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു കേ​ര​ളീ​യ​ർ​ക്കു തി​ടു​ക്കം. കൊ​ട്ടാ​ര​വും പ​രി​സ​ര​വും ബ്രി​ട്ടീ​ഷു​കാ​ർ ത​ക​ർ​ത്തി​രു​ന്നു. കൊ​ട്ടാ​ര മു​റ്റ​ത്തു​കൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ മ​ട്ട​ന്നൂ​ർ-​ത​ല​ശേ​രി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

Related posts

സാങ്കേതികപ്രശ്നങ്ങൾ ഒഴിഞ്ഞു: ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനത്തിന് നടപടി

Aswathi Kottiyoor

ക​ണ്ണൂ​ർ സിറ്റിയുടെ ചരിത്രവും പൈതൃകശേഷിപ്പുകളും സംരക്ഷിക്കും –മന്ത്രി

Aswathi Kottiyoor

സുരക്ഷയില്ലാതെ സ്കൂൾ വാഹനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox