22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിൽ വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍.
Kerala

ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിൽ വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും.നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീൻ. വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ 5 ശതമാനം ആളുകളെ റാൻഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.

രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണം. വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തും. 96.4%പേർ ആദ്യ ഡോസും 63% പേർ രണ്ടാം ഡോസും എടുത്തു. വാക്സീൻ എടുക്കാത്തവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

Related posts

സംസ്ഥാനത്തെ റേഷൻ കടകൾ ഞായറും ഉത്രാടവും തുറക്കും; തിരുവോണം മുതൽ‌ 3 ദിവസം അവധി

Aswathi Kottiyoor

ഹരിതകർമ സേനയ്ക്ക് 100% യൂസർഫീ വാങ്ങാം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഇ​നി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

Aswathi Kottiyoor
WordPress Image Lightbox