24.2 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • ഭൂമിക്കടിയിലൂടെ വൈദ്യുതി ;കേളകത്ത് പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Kelakam

ഭൂമിക്കടിയിലൂടെ വൈദ്യുതി ;കേളകത്ത് പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

കേളകം:ത​ട​സ​ങ്ങ​ളി​ല്ലാ​തെ വൈ​ദ്യു​തി ലഭ്യമാക്കാ​ൻ കേ​ള​ക​ത്തേ​ക്ക് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ചാ​ണ​പ്പാ​റ​യി​ലെ 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് കേ​ള​കം ഫീ​ഡ​റി​ലേ​ക്ക് അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ളിം​ഗി​ലൂ​ടെ വൈ​ദ്യു​തി എ​ത്തു​ക. 4.25 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കേ​ബി​ളിം​ഗ്. 70 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ണി​പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ്ര​വൃ​ത്തി.

കേ​ള​ക​ത്ത് കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണ്. മാ​ത്ര​മ​ല്ല തൊ​ണ്ടി​യി​ൽ, കേ​ള​കം സെ​ക്ഷ​നു​ക​ൾ ഒ​രേ ലൈ​നി​ലാ​യ​തു കൊ​ണ്ട് ലൈ​നി​ലു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക്കു വേ​ണ്ടി​യും ലൈ​ൻ ഓ​ഫാ​ക്കേ​ണ്ടി വ​രു​ന്ന​തു​മൂ​ലം കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് ഈ ​അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ളിം​ഗ്.

നേ​ര​ത്തെ നെ​ടും​പൊ​യി​ൽ 110 കെ​വി സ​ബ് സ്റ്റേ​ഷ​ൻ മു​ത​ൽ ചാ​ണ​പ്പാ​റ 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ വ​രെ അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ളിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​ത് വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് മ​റ്റ് മേ​ഖ​ല​യി​ലേ​ക്കും അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ളിം​ഗ് വ്യാ​പി​പ്പി​ക്കു​ന്ന​ത്. കേ​ള​കം, കൊ​ട്ടി​യൂ​ർ , ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നും, വൈ​ദ്യു​തി ത​ട​സ​ത്തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് ചാ​ണ​പ്പാ​റ​യി​ൽ 33 കെ ​വി കേ​ള​കം സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഓ​വ​ർ ഹെ​ഡ് ലൈ​ൻ പൂ​ർ​ത്തി​യാ​ക​ത്തി​നാ​ൽ പ്ര​യോ​ജ​നം ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച് വൈ​ദ്യ​തി വി​ത​ര​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ലും വൈ​ദ്യു​തി ത​ട​സം പ​തി​വാ​യ​തോ​ടെ​യാ​ണ് അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ളിം​ഗ് കെ​എ​സ്ഇ​ബി ന​ട​പ്പാ​ക്കു​ന്ന​ത്.

Related posts

കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ

Aswathi Kottiyoor

അടക്കാത്തോട്ടിൽ പുഴയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

കേളകത്തിന്‌ ഇന്ന്‌ ലൈബ്രറിപ്പിറവി

Aswathi Kottiyoor
WordPress Image Lightbox