34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • കേളകത്തിന്‌ ഇന്ന്‌ ലൈബ്രറിപ്പിറവി
Kelakam

കേളകത്തിന്‌ ഇന്ന്‌ ലൈബ്രറിപ്പിറവി

ലൈബ്രറി വ്യാപന മിഷനിൽ വിപ്ലവകരമായ മുന്നേറ്റവുമായി കേളകം പഞ്ചായത്ത്. കേരളപ്പിറവി ദിനത്തിൽ 12 വാർഡുകളിലായി 12 ലൈബ്രറികളുടെ വാതിലുകൾ തുറക്കുകയാണ്‌.
ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുൻകൈയെടുത്താണ്‌ ലൈബ്രറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ലൈബ്രറി നവീകരണ വ്യാപനമിഷൻ ആരംഭിച്ചത്. പദ്ധതിയിലൂടെ കേളകത്ത് 12 പുതിയ ലൈബ്രറികളാണ് രൂപീകരിച്ചത്. ഇവയുടെ പ്രവർത്തനോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് അതത്‌ ഗ്രന്ഥാലയങ്ങളിൽ നടക്കും. പഞ്ചായത്തുതല ഉദ്ഘാടനം പകൽ 12ന്‌ ഒന്നാം വാർഡ് വളയംചാലിലെ തുടി വായനശാലയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ നിർവഹിക്കും.
12 ഗ്രന്ഥാലയത്തിലും ജനകീയ പുസ്തകശേഖരണം നടത്തിയാണ് പുസ്തകങ്ങൾ സംഘടിപ്പിച്ചത്. ഒരു വർഷത്തിനകം എല്ലാ ഗ്രന്ഥാലയത്തിനും ലൈബ്രറി കൗൺസിൽ അംഗീകാരം നേടാൻ കഴിയുമെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് ലൈബ്രറി ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ സി ടി അനീഷ് ചെയർമാനും കെ പി ഷാജി കോ ഓഡിനേറ്ററും കെ ജി വിജയപ്രസാദ് കൺവീനറുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related posts

ഗാന്ധിജയന്തി ക്വിസ്, കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം.

Aswathi Kottiyoor

ഡിജിറ്റൽ യുഗം ഇനി കുട്ടികളുടെ വിരൽത്തുമ്പിൽ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox