25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന്
Kerala

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന്

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള 13നും 35നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കു നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമുള്ള സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു കെ-ഡിസ്‌ക് ആവിഷ്‌കരിച്ച പരിപാടിയാണു യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം.
സംസ്ഥാന വികസനം മുൻനിർത്തിയുള്ള വ്യത്യസ്ത വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽനൽകിയാണു യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത 20 മേഖലകളിൽ അധിഷ്ഠിതമായി വിദ്യാർഥികൾ ആശയ രൂപീകരണം നടത്തും. ‘സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിനു വിദ്യാർഥികളുടെ 30,000 ആശയങ്ങൾ’ എന്ന ലക്ഷ്യം മുൻനിർത്തിയാണു 2021 ലെ പരിപാടി.
പൂജപ്പുര ഗവൺമെന്റ് എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ കോളജ് ഓഡിറ്റോറിയത്തിൽ ഡിസംബർ രണ്ടിനു വൈകിട്ട് 3.30നു നടക്കുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രീ രജിസ്ട്രേഷൻ ആൻഡ് വോയ്സ് ഓഫ് കസ്റ്റമർ മൊഡ്യൂൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഷെൽഫ് ഓഫ് പ്രൊജക്ട്സ് ആൻഡ് കമ്യൂണിറ്റി ഓഫ് പ്രാക്റ്റീസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും.

Related posts

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

Aswathi Kottiyoor

2030ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും: മു​കേ​ഷ് അം​ബാ​നി

Aswathi Kottiyoor

മ​ര​ണ​ക്ക​ണ​ക്കി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യമില്ല: മ​ന്ത്രി വീ​ണ

Aswathi Kottiyoor
WordPress Image Lightbox