24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒറ്റത്തവണ പ്ലാസ്റ്റിക്കിന്‌ ഗുഡ്‌ബൈ
Kerala

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്‌ ഗുഡ്‌ബൈ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്കിനോട്‌ നൂറ്‌ ദിവസത്തിനകം കണ്ണൂർ ജില്ല വിട പറയും. പ്ലാസ്‌റ്റിക്‌ മുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിക്കാനുള്ള കർമപദ്ധതിക്ക്‌ ജില്ലാ ആസൂത്രണസമിതിയും ഭരണകേന്ദ്രവും തദ്ദേശസ്ഥാപനങ്ങളും രൂപം നൽകി. 2022 മാർച്ചിനകം സമ്പൂർണ പ്ലാസ്റ്റിക്‌ മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുകയാണ്‌ ലക്ഷ്യം.
ബദൽ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കുന്നതിന് വ്യാപാരി സംഘടന ഭാരവാഹികളും പേപ്പർ ബാഗ്, തുണിസഞ്ചി സംരംഭകരുടെയും യോഗം ചേർന്നു. പ്രധാന പട്ടണങ്ങളിൽ നഗരസഭ/പഞ്ചായത്ത്, കുടുംബശ്രീ, വ്യാപാരി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ബദൽ ഉൽപ്പന്ന പ്രദർശന –-വിപണന മേള നടത്തും. മത്സ്യ- –- ഇറച്ചി വിൽപ്പനശാലകളിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കാനും ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും ക്യാമ്പയിൻ സംഘടിപ്പിക്കും. ഡിസംബർ അഞ്ചിനകം ഒറ്റത്തവണ പ്ലാസ്റ്റിക്‌ നിരോധനം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ എല്ലാ പട്ടണങ്ങളിലും പൊതുകേന്ദ്രങ്ങളിലും സ്ഥാപിക്കും.
ടൂറിസം കേന്ദ്രങ്ങളിൽ ഗ്രീൻ ചെക്ക് പോസ്റ്റുകളും ഒരുക്കും. ജില്ലയിലെ മുഴുവൻ ക്യാമ്പസുകളും ‘ക്ലീൻ ക്യാമ്പസ്, ഗ്രീൻ ക്യാമ്പസ്’ ആക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. അയൽക്കൂട്ടങ്ങളും ക്യാമ്പയിൻ ഏറ്റെടുക്കും. മികച്ച രീതിയിൽ ഒറ്റത്തവണ പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കി ഹരിത പെരുമാറ്റച്ചട്ട പ്രഖ്യാപനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്ക്‌ കലക്ടറുടെ ട്രോഫി സമ്മാനിക്കും.
ജില്ലാ ആസൂത്രണസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷനായി. കലക്ടർ എസ്‌ ചന്ദ്രശേഖർ, ഡോ. ശിവദാസൻ എംപി, ജില്ലാ പ്ലാനിങ്‌ ഓഫീസർ പ്രകാശൻ എന്നിവർ പങ്കെടുത്തു.

Related posts

ബ​​ഫ​​ർ സോ​​ൺ: മു​​ന്ന​​റി​​യി​​പ്പു​​മാ​​യി മ​​ല​​യോ​​രം

Aswathi Kottiyoor

പ​രീ​ക്ഷാ​ക്കാ​ലം പ​രീ​ക്ഷ​ണ​കാ​ല​മാ​കു​മോ?, ആശങ്കയോടെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും

Aswathi Kottiyoor

പരീക്ഷയെ നേരിടാം പുഞ്ചിരിയോടെ; ‘സ്‌മൈൽ 2023’ പഠനസഹായി പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox