24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ കേരളം വേഗത്തിലാക്കണം: നിതി ആയോഗ്.
Kerala

നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ കേരളം വേഗത്തിലാക്കണം: നിതി ആയോഗ്.

നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതു കേരളം വേഗത്തിലാക്കി 2 വർഷത്തിനകം പൂർത്തിയാക്കണമെന്നു നിതി ആയോഗിന്റെ നിർദേശം. സംസ്ഥാനത്തെ 28 നഗരപ്രദേശങ്ങളിൽ മാസ്റ്റർ പ്ലാൻ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നും നിതി ആയോഗ് വ്യക്തമാക്കി. നിതി ആയോഗ് പുറത്തിറക്കിയ ഇന്ത്യയുടെ നഗരാസൂത്രണത്തിലെ ശേഷികൾ സംബന്ധിച്ച റിപ്പോർട്ടിനെ ആസ്പദമാക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ന്യൂഡൽഹി ആസ്ഥാനമായ ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തിയ ദേശീയ സംവാദത്തിൽ ഓൺലൈനായി പങ്കെടുത്ത് സ്പെഷൽ സെക്രട്ടറി ഡോ. കെ.രാജേശ്വര റാവു ആണ് ഇക്കാര്യം വിശദീകരിച്ചത്.ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി വേണം മാസ്റ്റർ പ്ലാൻ തയാറാക്കാൻ. രാജ്യമാകെ ഉള്ള 4041 നഗരമേഖലകളിൽ 52% പ്രദേശത്തു പ്ലാൻ ഇല്ല. ടൗൺ പ്ലാനർമാരുടെ കുറവും ആസൂത്രണത്തിലെ മെല്ലെപ്പോക്കുമാണു കാരണം. ഇതിനായി ടൗൺ പ്ലാനിങ് നിയമത്തിൽ കേരളം തുടങ്ങിവച്ച പോലുള്ള ഭേദഗതികൾ ആവശ്യമാണ്. കൂടുതൽ ടൗൺ പ്ലാനർമാരെയും നിയമിക്കണം. ആവശ്യമെങ്കിൽ 3 മുതൽ 5 വർഷത്തേക്കു കരാർ അടിസ്ഥാനത്തിലും നിയോഗിക്കാം. സ്വകാര്യ മേഖലയുടെ സഹായവും തേടാം.

സവിശേഷ യോഗ്യത ഇല്ലാത്തവർ എൻട്രി കേഡർ തസ്തികകളിൽ എത്തി സ്ഥാനക്കയറ്റത്തിലൂടെ ടൗൺ പ്ലാനറായി മാറുന്ന സ്ഥിതിയുണ്ട്. രാജ്യമാകെ 12,000 ടൗൺ പ്ലാനർമാർ ആവശ്യമാണ്. പ്ലാനിങ് പഠന കോഴ്സുകൾ കൂടുതലായി ആരംഭിക്കണം. ആസൂത്രണ നടപടികൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതി വേണം. ജനകീയ ഇടപെടലോടെ ആസൂത്രണം നടത്താൻ തദ്ദേശസ്ഥാപനങ്ങളുടെ യോഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സംപ്രേഷണം ചെയ്യണമെന്നും വാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാരുടെ ആപ് ഉൾപ്പെടെയുള്ള പുതു നടപടികളും വേണമെന്നും രാജേശ്വര റാവു നിർദേശിച്ചു.ആസൂത്രണം ഇല്ലാതെ വളഞ്ഞ വഴിയിലാണു കേരളത്തിന്റെ നഗരങ്ങൾ വളർന്നതെന്നും ആസൂത്രിത നഗരങ്ങൾ രൂപപ്പെടുത്താൻ സംസ്ഥാനത്തിന് ഒട്ടേറെ പരിമിതികൾ ഉണ്ടെന്നും ദേശീയ സംവാദത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ടു പ്രസംഗിക്കവെ മന്ത്രി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ജനസാന്ദ്രത കൂടുതലായതിനാൽ ഒരു സ്ഥലവും ഒഴിപ്പിക്കാൻ പറ്റില്ല. കാലാവസ്ഥ വ്യതിയാനം ജനങ്ങളുടെ നെഞ്ചിടിപ്പിക്കുകയാണ്. ഇന്നു കേരളം ഇങ്ങനെ ആണെങ്കിൽ നാളെ എന്താകുമെന്ന് ഒരു ഉറപ്പില്ല. കേരളത്തിന്റെ സുസ്ഥിര വളർച്ചയ്ക്കു വെല്ലുവിളി തൊഴിലാണ്. 37 ലക്ഷം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു തൊഴിലിനായി കാത്തിരിക്കുകയാണ്. ഇവരെ എല്ലാം പ്രവാസികളാക്കി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു പറ‍ഞ്ഞയച്ചിട്ട് എന്ത് നഗരാസൂത്രണം നടപ്പാക്കാനാകും എന്നു മന്ത്രി ചോദിച്ചു.

ഇതു പരിഹരിക്കാനാണു കെ ഡിസ്ക് വഴി 20 ലക്ഷം തൊഴിൽ അവസരങ്ങൾ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങളിൽ 18 മുതൽ 40 വയസ്സു വരെയുള്ളവരെ അംഗങ്ങളാക്കി കുടുംബശ്രീ സഹായ (ഓക്സിലറി) ഗ്രൂപ്പുകൾ രൂപീകരിച്ചതു സംരംഭകത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടാണ്. ഓരോ വാർഡിലും ഒരു സഹായ ഗ്രൂപ്പ് എന്നു ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതി ഒരു മാസം കൊണ്ടു 102% ലക്ഷ്യം കൈവരിച്ചു. നഗരാസൂത്രണം നടത്തുമ്പോൾ മാലിന്യസംസ്കരണത്തിനും പ്രാധാന്യം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ആസൂത്രണത്തിനായുള്ള സമ്പത്ത് മുഴുവൻ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിച്ചു എന്നും പൊതു, സംസ്ഥാന പട്ടികകളിൽ ഉള്ള വിഷയങ്ങൾ പോലും ഇപ്പോൾ കേന്ദ്ര പട്ടികയിലേക്കു മാറുകയാണെന്നും മന്ത്രി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Related posts

 18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ

Aswathi Kottiyoor

തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ .

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സിന് ഇ​നി ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാം

Aswathi Kottiyoor
WordPress Image Lightbox