24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  •  18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ
Kerala

 18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ

18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പടെയുള്ള സേവനങ്ങളാണ് ഇന് ഓൺലൈനിലൂടെ നടത്താനാവുക. ആധാർ കാർഡ് ഉപയോ​ഗിച്ചാവും ഓൺലൈൻ സേവനം നടപ്പാക്കുക. ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് നടപടി.

ഓൺലൈനിലേക്ക് മാറ്റുന്ന സേവനങ്ങൾ ഇവ- ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ആർസിയിലും ലൈസൻസിലും വിലാസം മാറ്റൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്, ലൈസൻസിൽ നിന്ന് വാഹനത്തിന്റെ തരം മാറ്റൽ , താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ, ഫുൾ ബോഡിയുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ, ഡ്യൂപ്ലിക്കേറ്റ് ആർസി അപേക്ഷ, ആർസിക്ക് എൻഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവരകാശം മാറ്റൽ നോട്ടീസ്, ഉടമസ്ഥാവകാശം മാറ്റൽ, ആർസിയുടെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അം​ഗീക‌‌ൃത കേന്ദ്രങ്ങളിൽ ഡ്രൈവിങ് പഠിക്കാൻ രജിസ്ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന രജിസ്ട്രേഷനും രജിസ്ട്രേഷൻ മാർക്കും, ഹയർ പർച്ചേഴ്സ് എ​ഗ്രിമെന്റ് എൻഡോഴ്സ്മെന്റ്, ഹയർ പർച്ചേഴ്സ് എ​ഗ്രിമന്റ് അവസാനിപ്പിക്കൽ.

Related posts

മഴക്കാല പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സും കൺട്രോൾ റൂമും; ഉദ്ഘാടനം ഇന്ന് (ജൂൺ 1)

𝓐𝓷𝓾 𝓴 𝓳

നവകേരള സൃഷ്ടിക്കായി വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി ഡോ.ആർ ബിന്ദു

𝓐𝓷𝓾 𝓴 𝓳

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox