25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ സൗ​ജ​ന്യ​മെന്നു​ സംസ്ഥാന സർക്കാർ
Kerala

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ സൗ​ജ​ന്യ​മെന്നു​ സംസ്ഥാന സർക്കാർ

സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ജ​​​ന​​​റ​​​ല്‍ വാ​​​ര്‍​ഡി​​​ല്‍ കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്നും പേ ​​​വാ​​​ര്‍​ഡി​​​ല്‍ ദി​​​നം​​​പ്ര​​​തി 750 രൂ​​​പ നി​​​ര​​​ക്കാ​​​ണ് ഇ​​​തി​​​നാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച​​​തു പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ല്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ റി​​​വ്യൂ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്ക് വ​​​ന്‍​നി​​​ര​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഏ​​​ഴു ദി​​​വ​​​സം മു​​​ത​​​ല്‍ പ​​​ത്തു ദി​​​വ​​​സം വ​​​രെ പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ നെ​​​ഗ​​​റ്റീ​​​വ് ആ​​​കു​​​മെ​​​ങ്കി​​​ലും കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര രോ​​​ഗ​​​ങ്ങ​​​ള്‍ ര​​​ണ്ടാ​​​ഴ്ച വ​​​രെ നീ​​​ണ്ടു നി​​​ല്‍​ക്കും.

കോ​​​വി​​​ഡ് ചി​​​കി​​​ത്സ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ങ്കി​​​ലും കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്കു തു​​​ക നി​​​ശ്ച​​​യി​​​ച്ചാ​​​ല്‍ എ​​​ങ്ങ​​​നെ താ​​​ങ്ങാ​​​നാ​​​വു​​​മെ​​​ന്ന് നേരത്തെ ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു.

Related posts

അപ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ വേണമെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

*വാക്സീൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷം; കുറയ്ക്കില്ലെന്ന് കോടതി.*

Aswathi Kottiyoor

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ കെട്ടിവെക്കേണ്ട തുക വർദ്ധിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox