23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറപ്പെടുവിച്ചു
Kerala

മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറപ്പെടുവിച്ചു

മുൻകൂർ അനുമതിയില്ലാതെ വസ്തുവകകളോടെ സ്‌കൂളുകളുടെ മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 24-11-2021 തീയതിയിലെ ജിഡിഇഎൻ-എഫ്2/85/2021ജി.ഇഡിഎൻ സർക്കുലർ പ്രകാരം, സർക്കുലർ തീയതിക്കു മുൻപ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ അനുമതിയോടെയല്ലാതെ നടത്തിയ കൈമാറ്റങ്ങൾ സാധൂകരിച്ചു നൽകണമെന്നാവശ്യപ്പെട്ടു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ, അവകാശ തർക്കങ്ങളോ സിവിൽ കേസുകളോ നിലവിലില്ലാത്തവ ക്രമപ്രകാരമാണെങ്കിൽ മാത്രം 200 രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ അപേക്ഷകരിൽനിന്നു സത്യവാങ്മൂലം വാങ്ങി വിശദമായി പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാർശ സഹിതം ഒരു മാസത്തിനകം സർക്കാരിൽ സമർപ്പിക്കണം. സർക്കുലർ തീയതിക്കു ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന സമാന സ്വഭാവമുള്ള കൈമാറ്റങ്ങൾ അംഗീകരിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസർമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുൻകൂർ അനുമതി തേടാതെ നടത്തിയ മാനേജ്മെന്റ് കൈമാറ്റം സാധൂകരിക്കുന്നതിനായുള്ള നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ നിർദ്ദേശം.

Related posts

കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിന്

Aswathi Kottiyoor

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന് കൂടുതൽ ഫലപ്രദമായി സേവനങ്ങൾ നൽകാൻ സാധിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ

Aswathi Kottiyoor

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox