25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യ്ക്കെതിരേ രാ​ഷ്്ട്രീയ​ പാ​ർ​ട്ടി​ക​ൾ
Kerala

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യ്ക്കെതിരേ രാ​ഷ്്ട്രീയ​ പാ​ർ​ട്ടി​ക​ൾ

ക​ണ്ണൂ​ർ: സം​ക്ഷി​പ്ത വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ൾ ക​ട​ന്നു​കൂ​ടി​യ​താ​യും ഇ​തു പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക നി​രീ​ക്ഷ​ക​ൻ ബി​ജു പ്ര​ഭാ​ക​ർ മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ പ​ട്ടി​ക റ​ദ്ദാ​ക്കി പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പേ​ര് ചേ​ർ​ക്കാ​നു​ള്ള സ​മ​യം ഈ​മാ​സം 30 ൽ​നി​ന്ന് നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.
രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യം കേ​ന്ദ്ര-​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് നി​രീ​ക്ഷ​ക​ൻ അ​റി​യി​ച്ചു. ഈ​മാ​സം എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക സം​ബ​ന്ധി​ച്ചാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.
പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​നു​ള്ള പ്ര​ത്യേ​ക യ​ജ്ഞം ന​ട​ത്ത​ണം, ആ​ക്ഷേ​പ​മു​ള്ള ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ പു​ന​രാ​ലോ​ച​ന വേ​ണം, ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രെ മാ​റ്റി നി​ശ്ച​യി​ക്കാ​ൻ ആ​ലോ​ച​ന വേ​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​മു​യ​ർ​ന്നു.ക​ള​ക​ട്‌​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ​ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ ജി. ​ശ്രീ​കു​മാ​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം. ​പ്ര​കാ​ശ​ൻ (സി​പി​എം), കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ (കോ​ൺ​ഗ്ര​സ്), എം. ​ഗം​ഗാ​ധ​ര​ൻ (സി​പി​ഐ), എ​സ്. മു​ഹ​മ്മ​ദ് (മു​സ്‌​ലിം ലീ​ഗ്),
പി.​ആ​ർ. രാ​ജ​ൻ (ബി​ജെ​പി ), യു.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി (കോ​ൺ​ഗ്ര​സ് -എ​സ് ), ജി. ​രാ​ജേ​ന്ദ്ര​ൻ (എ​ൽ​ജെ​ഡി), പി.​പി. ദി​വാ​ക​ര​ൻ (ജ​ന​താ​ദ​ൾ -എ​സ് ), ഡോ. ​കെ. ജോ​സ​ഫ് തോ​മ​സ് (കേ​ര​ള കോ​ൺ​ഗ്ര​സ് -എം ), ​പി.​കെ. ര​വീ​ന്ദ്ര​ൻ (എ​ൻ​സി​പി),
ജോ​ൺ​സ​ൺ പി. ​തോ​മ​സ് (ആ​ർ​എ​സ്പി ), മു​ഹ​മ്മ​ദ് ഇം​തി​യാ​സ് (വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി), ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്

Aswathi Kottiyoor

സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ വ​ൻ കുതിപ്പ്

Aswathi Kottiyoor

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി​ല്ല; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി

Aswathi Kottiyoor
WordPress Image Lightbox