ഉരുവച്ചാൽ നെല്ലൂന്നി പള്ളിക്ക് സമീപം ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വഴി യാത്രക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോ ടാക്സിയിടിച്ച് മരിച്ചു . നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി , വിനോദ് ഭവനിൽ രാജീവനാണ് ( 48 ) മരിച്ചത് . വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ പോവാനുള്ള ഒരുക്കത്തിനിടെ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി ഇടിച്ചാണ് അപകടം .മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . അപകടത്തിന് ശേഷം നിർത്താതെ പോയ ഓട്ടോ ടാക്സി മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു . ഭാര്യ ലത , മകൻ ജീവൻ രാജ് സംസ്കാരം പിന്നീട്