കാര്‍ഷിക മേഖലയില്‍ വന്യജിവീകളുടെ ആക്രമണത്തില്‍ നിരവധി മനുഷ്യജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിയമനിര്‍മാണം അടക്കമുള്ള അടിയന്തര നടപടികള്‍ കേന്ദ്ര, കേരള സര്‍ക്കാരുകൾ സ്വീകരിക്കണമെന്ന് സീറോ മലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
മനുഷ്യ -വന്യജീവികളുടെ സഘര്‍ഷം സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിക്കുമ്പോഴും ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാത്തതും, അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു.