24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സി പി എം ഇരിട്ടി ഏരിയാ സമ്മേളനത്തിന് വട്ടക്കയത്ത് നാളെ തുടങ്ങും
Iritty

സി പി എം ഇരിട്ടി ഏരിയാ സമ്മേളനത്തിന് വട്ടക്കയത്ത് നാളെ തുടങ്ങും

ഇരിട്ടി: സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ഇരിട്ടി ഏരിയാ സമ്മേളനം 24, 25 തിയ്യതികളിൽ വട്ടക്കയത്ത് വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 9.30ന് ബേബി ജോൺ പൈനാ പള്ളിൽ നഗറിൽ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് സി പി എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഏരിയയിലുള്ള 2902 പാർട്ടി അംഗങ്ങളെ പ്രതിനിധികരിച്ച് 145 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ 166 പേർ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ സമ്മേളന കാലയളവിൽ മേഖലയിൽ പാർട്ടിക്ക് കൂടുതൽ ജനകിയ പിന്തുണ ലഭിക്കുന്നതിനും കരുത്ത് വർദ്ധിപ്പിക്കുന്നതിനും സാധിച്ചതായും നേരത്തെയുള്ള 205 ബ്രാഞ്ചുകൾ 218 ആയി ഉയർന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ലോക്കൽ കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന സ്നേഹ വീടുകളുടെ നിർമ്മാണം 10 ലോക്കലുകളിൽ പൂർത്തിയായി. ഉളിക്കൽ, ചാവശ്ശേരി, കീഴ്പള്ളി ലോക്കലുകളിൽ രണ്ട് മാസങ്ങൾക്കകം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ, പി.പി. അശോകൻ, പി.പി. ഉസ്മാൻ, എൻ.രാജൻ, കെ.ജി ദിലീപ് എന്നിവർ പങ്കെടുത്തു.

Related posts

പവര്‍ഗ്രിഡ് 400 കെവി നിര്‍മ്മാണം അയ്യന്‍കുന്ന് മുടയരിഞ്ഞിയില്‍ നിര്‍ത്തിവച്ചു.

Aswathi Kottiyoor

ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ മഞ്ഞൾ കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എക്സ്-റെ യൂണിറ്റും സ്കാനിംഗ്സെന്ററും തുടങ്ങണം

Aswathi Kottiyoor
WordPress Image Lightbox