30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗുണനിലവാരമില്ല ; 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു ; വിൽപ്പന തടഞ്ഞവയിൽ പാരസെറ്റമോളും
Kerala

ഗുണനിലവാരമില്ല ; 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു ; വിൽപ്പന തടഞ്ഞവയിൽ പാരസെറ്റമോളും

പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌.

നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ അറിയിച്ചു.
നിരോധിച്ച മരുന്ന് ബാച്ചുകൾ. ബാച്ച്‌ നമ്പർ ബ്രാക്കറ്റിൽ: പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത്‌ വിറ്റമിൻ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോൾ ആൻഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എഎംപി 1001), ഗ്ലിബൻക്ലമൈഡ്‌ ആൻഡ്‌ മെറ്റ്‌ഫോർമിൻ (പിഡബ്ല്യുഒഎകെ 58), ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽപിടി 20024), എസ്‌വൈഎംബിഇഎൻഡി–- അൽബെൻഡസോൾ (എസ്‌ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാൻഡ്‌ സാനിറ്റൈസർ (292).

Related posts

ശബരിമല: പ്രതിദിന തീർഥാടകർ 90,000 കടക്കരുതെന്ന് പൊലീസ്

Aswathi Kottiyoor

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

Aswathi Kottiyoor

ഭാ​ര​ത് സീ​രീ​സ് ഏ​കീ​കൃ​ത വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നോ​ട് ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മെ​ന്നു വി​ല​യി​രു​ത്ത​ൽ

Aswathi Kottiyoor
WordPress Image Lightbox