25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Kerala

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു.

ര​ണ്ടാം​ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ കാ​ലാ​വ​ധി​യാ​യ​വ​രു​ടെ വി​വ​രം ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ ശേ​ഖ​രി​ക്ക​ണം. അ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ, ജി​ല്ലാ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ച് ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്ത​ണം. വാ​ർ​ഡ് ത​ല സ​മി​തി​ക​ളും മ​റ്റു വ​കു​പ്പു​ക​ളും ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്ത് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം.

സി​എ​ഫ്എ​ൽ​ടി​സി, സി​എ​സ്എ​ൽ​ടി​സി എ​ന്നി​വ ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം നി​ല നി​ർ​ത്തി​യാ​ൽ മ​തി​യെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു. സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യാ​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. കോ​വി​ഡ് ധ​ന​സ​ഹാ​യ വി​ത​ര​ണം പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Related posts

ക​ഠി​ന ചൂ​ട്; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Aswathi Kottiyoor

ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു

Aswathi Kottiyoor

വിദ്യാർഥിനി തെറിച്ചുവീണ സംഭവം: എമർജെൻസി വാതിലിന്റെ 
സുരക്ഷാ ഗ്ലാസ് ഷീൽഡ് കാണാനില്ല; ജോയിന്റ് ആർടിഒ അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox