ശബരിമലയിൽ ശനിയാഴ്‌ച തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ നിലയ്‌ക്കലിൽ നിന്ന് നിയന്ത്രിതമായ തോതിലാണ് ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടാൻ ആരംഭിച്ചത്. കാലവസ്ഥ അനുകൂലമായതോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചത്.
പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നതിനാലും കക്കി ഡാം തുറന്നതും പമ്പാ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലുമാണ് നേരത്തെ ജില്ലാ കലക്‌ടർ തീർഥാടകർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.