27.7 C
Iritty, IN
April 17, 2024
  • Home
  • Kerala
  • ഉം​റ വി​ദേ​ശ തീ​ർ​ഥാ​ട​ക​രു​ടെ പ്രാ​യം 18നും 50​നു​മി​ട​യി​ൽ
Kerala

ഉം​റ വി​ദേ​ശ തീ​ർ​ഥാ​ട​ക​രു​ടെ പ്രാ​യം 18നും 50​നു​മി​ട​യി​ൽ

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ പ്രാ​യം 18നും 50​നു​മി​ട​യി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സൗ​ദി​ക്ക് പു​റ​ത്തു​നി​ന്ന് ഉം​റ വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​ത​ത് രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ​യാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.​ഈ ഏ​ജ​ൻ​സി​ക​ൾ​ക്ക് സൗ​ദി​യി​ലെ ഉം​റ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റു​ണ്ടാ​യി​രി​ക്ക​ണം.

യാ​ത്ര​ക്ക് മു​മ്പ് അം​ഗീ​കൃ​ത കോ​വി​ഡ് വാ​ക്സി​ന്‍റെ ഡോ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. കൂ​ടാ​തെ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി ഇ​ല​ക്ട്രോ​ണി​ക് വി​സ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ക്ക മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ പ്ര​വേ​ശ​ന​ത്തി​ന് ആ​ഭ്യ​ന്ത​ര ഉം​റ തീ​ർ​ഥാ​ട​ക​രും മു​ൻ​കൂ​ർ അ​നു​മ​തി നേ​ട​ണം.

ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മേ ഉം​റ​ക്ക് അ​നു​മ​തി ല​ഭി​ക്കൂ. അ​നു​മ​തി പ​ത്ര​മി​ല്ലാ​തെ ഹ​റ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വി​ല്ലെ​ന്നും കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ര​രു​തെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കണ്ണൂർ ജില്ലാതല ഉദ്ഘാടനം

കിട്ടുന്നിടത്തുനിന്നെല്ലാം വായ്‌പ വാങ്ങുന്ന നില പലരും സ്വീകരിക്കുന്നു; ഇവരെ എളുപ്പത്തില്‍ വഞ്ചിക്കാനാകുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ വഴിവിളക്ക് 2022 പ്രവർത്തനവർഷ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു

Aswathi Kottiyoor
WordPress Image Lightbox