25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അദ്ധ്യാപക സംഘടനകൾക്ക് ഹിതപരിശോധന; 25 ശതമാനം പിന്തുണ വേണം.
Kerala

അദ്ധ്യാപക സംഘടനകൾക്ക് ഹിതപരിശോധന; 25 ശതമാനം പിന്തുണ വേണം.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി ഹിതപരിശോധന (റഫറണ്ടം) നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അധ്യാപകർക്ക് ഒരു സംഘടന മതിയെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നും 2010 ൽ ഹൈക്കോടതി വിധിയുണ്ടായിരുന്നെങ്കിലും സർക്കാർ നടപടികൾ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (കെഇആർ) നിബന്ധനകൾക്കു വിധേയമായി റഫറണ്ടം നടത്താനാണ് പുതിയ ഉത്തരവ്.പതിനായിരത്തിലേറെ അംഗങ്ങളുണ്ടായിട്ടും സർക്കാർ അംഗീകരിക്കുന്നില്ലെന്ന ദേശീയ അധ്യാപക പരിഷത്തിന്റെ (എൻടിയു) ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കെഇആറിലെ 14–ാം അധ്യായത്തിൽ 51–ാം റൂൾ പ്രകാരം യൂണിയനുകൾക്ക് അവർ പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെ 25% പിന്തുണയുണ്ടെങ്കിൽ അംഗീകാരം നൽകാം. ഇതിനുള്ള നടപടിക്രമങ്ങൾ 52–ാം റൂളിൽ വിശദമാക്കിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ റഫറണ്ടം നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

അധ്യാപക സംഘടനകളുടെ എണ്ണം നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. നിലവിൽ 32 അധ്യാപക സംഘടനകളുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ യോഗം വിളിച്ചാൽ സംഘടനാ പ്രതിനിധികളുടെ അഭിപ്രായം കേൾക്കാൻ പോലും സമയം തികയുന്നില്ലെന്നു പരാതിയുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തിൽ റഫറണ്ടം എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.

കെഎസ്ഇബി, കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ റഫറണ്ടം വഴിയാണ് ജീവനക്കാരുടെ സംഘടനകൾക്ക് അംഗീകാരം നൽകുന്നത്. കെഎസ്ആർടിസിയിൽ 15 ശതമാനത്തിലേറെ ജീവനക്കാരുടെ പിന്തുണ ലഭിക്കുന്നവർക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.

വിഭാഗം തിരിച്ച് പരിഗണിക്കാൻ കെഇആറിൽ വ്യവസ്ഥ

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 1,65,652 അധ്യാപകരാണുള്ളത്. നിലവിലെ സാഹചര്യത്തിൽ പൊതു റഫറണ്ടം നടത്തിയാൽ രണ്ടോ മൂന്നോ സംഘടനകൾക്കു മാത്രമേ അംഗീകാരം ലഭിക്കൂ. അതേസമയം, കെഇആർ ചട്ട പ്രകാരം ഓരോ വിഭാഗത്തിലെയും സംഘടനകൾക്ക് പ്രത്യേക അംഗീകാരം നൽകണം. പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ പ്രധാനാധ്യാപകർ, സബ്ജക്ട് അധ്യാപകർ, ഭാഷാ അധ്യാപകർ, സ്പെഷലിസ്റ്റ്–ക്രാഫ്റ്റ് അധ്യാപകർ എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. സംഘടനകൾ മത, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും വ്യവസ്ഥയുണ്ട്.

Related posts

മുൻഗണനാ കാർഡുകളുടെ സറണ്ടർ: വലിയ തോതിലുള്ള ബഹുജന പിൻതുണ ആർജിച്ച പദ്ധതി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

സ്‌പെഷ്യൽ സ്‌കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox