24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിഫ്റ്റി 17,950ന് താഴെ: നഷ്ടത്തിൽ മുന്നിൽ ബാങ്ക് ഓഹരികൾ.
Kerala

നിഫ്റ്റി 17,950ന് താഴെ: നഷ്ടത്തിൽ മുന്നിൽ ബാങ്ക് ഓഹരികൾ.

മൂന്നാംദിവസവും ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് താഴെയെത്തി. ആഗോള ഏജൻസിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് താഴ്ത്തിയതാണ് സൂചികകളെ ബാധിച്ചത്.

ഐപിഒ വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യവസ്ഥകളിൽ മാറ്റംവരുത്താനുള്ള സെബിയുടെ തീരുമാനവും വിപണിയെ ബാധിച്ചു.

സെൻസെക്‌സ് 242 പോയന്റ് താഴ്ന്ന് 60,079ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 17,927ലുമാണ് വ്യാപാരം ആരംഭിച്ചത്. യുപിഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

ഏഷ്യൻ പെയിന്റ്‌സ്, ഐഷർ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. അതേസമയം, ഐടി സൂചിക നേട്ടത്തിലുമാണ്.

Related posts

പ​രീ​ക്ഷ​ക​ൾ; വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്ന് ഡി​ജി​പി

Aswathi Kottiyoor

കെ.എം ഷാജിക്ക് തിരിച്ചടി; വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെവേണമെന്ന ആവശ്യം കോടതി തള്ളി.

Aswathi Kottiyoor

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പിന്നിട്ടു ; ഇന്ന് വാക്‌സിൻ നൽകിയത് 4.76 ലക്ഷം പേർക്ക്

Aswathi Kottiyoor
WordPress Image Lightbox