കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തതിനു നഷ്ടപരിഹാരം ലഭിക്കേണ്ട ഭൂവുടമകൾ ഇനിയും രേഖകൾ ഹാജരാക്കിയിട്ടില്ലെങ്കിൽ നവംബർ 24 ന് മുമ്പായി ബന്ധപ്പെട്ട ഓഫീസുകളിൽ രേഖകൾ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കരിവെള്ളൂർ, വെള്ളൂർ, പരിയാരം, മോറാഴ, കോറോം, തളിപ്പറമ്പ്, കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, ഏഴോം,കല്യാശേരി, പാപ്പിനിശേരി വില്ലേജിലുള്ളവർ സ്പെഷൽ ഡെപ്യൂട്ടി കളക്ടർ (എൽഎ -എൻഎച്ച് ) തളിപ്പറമ്പ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 04602300043.ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട് വില്ലേജിലുള്ളവർ സ്പെഷ്യൽ തഹസീൽദാർ (എൽഎ -എൻഎച്ച് ) യൂണിറ്റ് രണ്ട്, കണ്ണൂർ ഓഫീസിലുമാണ് ബന്ധപ്പെടേണ്ടത്. ഫോൺ: 04972707623.