25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ചെ​ങ്ക​ൽ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
kannur

ചെ​ങ്ക​ൽ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

ക​ണ്ണൂ​ർ: ചെ​ങ്ക​ല്ലി​ന് മൂ​ന്നുരൂ​പ വ​ർ​ധി​പ്പി​ച്ച​ത് ക​ള​ക്ട​റു​ടെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്ന് ഡിസംബർ 15 വ​രെ മ​ര​വി​പ്പി​ച്ച​താ​യി ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ. വ​ള​രെ ന​ഷ്ടം സ​ഹി​ച്ചാ​ണ് നി​ല​വി​ൽ ഈ ​മേ​ഖ​ല​യെ മു​ന്നോ​ട്ട് കൊ​ണ്ടുപോ​കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. മ​നോ​ഹ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന​വ്, മി​ഷ്യ​ൻ പാ​ർ​ട്സു​ക​ളു​ടെ വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്.
വി​ല വ​ർ​ധി​പ്പി​ച്ച വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​വും. ഇ​രി​ട്ടി ക​ല്യാ​ട് ത​ട​ഞ്ഞുവ​ച്ചി​രി​ക്കു​ന്ന ചെ​ങ്ക​ൽ ഖ​ന​നം ഇ​തുവ​രെ നീ​ക്കി​യി​ട്ടി​ല്ല. ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ ത​യാ​റാ​ണ്. പ​ക്ഷെ അ​ത് ല​ഭി​ക്കു​ന്നി​ല്ല.
മി​ച്ച​ഭൂ​മി കൈ​യേ​റി​യാ​ണ് ഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്ന​ത് വ​സ്തു​താ വി​രു​ദ്ധ​മാ​ണ്. വി​ല്ലേ​ജ് അ​ധി​കൃ​ത​രുൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ം. സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന ഖ​ന​നം നി​ർ​ത്തി​വ​യ്പ്പി​ക്ക​ണം എ​ന്ന് ത​ന്നെ​യാ​ണ് നി​ല​പാ​ട്. എ​ന്നാ​ൽ അ​തി​ന്‍റെ മ​റ​വി​ൽ പ​ട്ട​യം ഉ​ള്ള ഭൂ​മി​യി​ലെ​യും ഖ​ന​നം നി​ർ​ത്തി​വ​യ്പി​ച്ചി​രി​ക്കു​ക​യാ​ണ്‌. വി​ഷ​യം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ല്യാ​ട് മേ​ഖ​ല​യി​ൽ ചെ​ങ്ക​ൽ പ​ണ​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ. ​മ​ണി​ക​ണ്ഠ​ൻ, ജോ​സ് ന​ട​പ്പു​റം, കെ.​പി. അ​ബ്ദു​ൾ അ​സീ​സ്. കെ.​വി. കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

തെങ്ങിൽ കുടുങ്ങിയ ചെ​ത്തു​തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്‌​നി​ര​ക്ഷാ​സേ​ന

Aswathi Kottiyoor

ഗ്യാസ് ടാങ്കര്‍ ലോറികളുടെ നിയമം ലംഘിച്ച യാത്ര – പോലീസ് നടപടികള്‍ കര്‍ശനമാക്കി. രണ്ടു ദിവസം പരിശോധിച്ചത് 312 വാഹനങ്ങള്‍ പിഴയായി 38750 രൂപ.

Aswathi Kottiyoor

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox