27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • വൈദ്യുത പോസ്റ്റ് വഴിയും 5ജി; ടെലികോം കമ്പനികളുടെ സംഘടനയുമായി ചർച്ച.
Kerala

വൈദ്യുത പോസ്റ്റ് വഴിയും 5ജി; ടെലികോം കമ്പനികളുടെ സംഘടനയുമായി ചർച്ച.

രാജ്യത്ത് 5ജി ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്നതിനായുള്ള (സ്മോൾ സെൽ) നടപടി ആരംഭിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലർ ഓപ്പറേറ്റർ അസോസിയേഷനുമായി (സിഒഎഐ) ചർച്ച നടത്തി. ട്രായ് ചെയർമാൻ പി.ഡി വഖേലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ട്രായ് റിപ്പോർട്ട് ലഭിച്ച ശേഷം 5ജി സ്പെക്ട്രത്തിന്റെ ലേലം 2022 ഏപ്രിൽ–മേയ് മാസങ്ങളിൽ നടക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘സ്മോൾ സെൽ’ ശൃംഖല എങ്ങനെ?

പരമ്പരാഗത ടെലികോം ടവറുകൾക്കു പകരം 250 മീറ്റർ നെറ്റ്‌വർക് പരിധിയുള്ള മിനി ടവറുകളാണ് ‘സ്മോൾ സെല്ലുകൾ’. പ്രവർത്തിക്കാൻ കുറച്ചു വൈദ്യുതി മതിയാകും. അടുപ്പിച്ചുള്ള പോസ്റ്റുകളിൽ സ്ഥാപിക്കുന്ന സ്മോൾ സെല്ലുകൾ വഴി ശക്തമായ ശൃംഖല രൂപീകരിക്കാം. ദൂരപരിധി കുറവായതിനാലും അടുത്തടുത്ത് ടവറുകളുള്ളതിനാലും എല്ലായിടത്തും സിഗ്നൽ ശക്തി ഒരുപോലെയാകും. ഇവ വലിയ ടവറുകളുമായി ബന്ധിപ്പിച്ചിരിക്കും. വലിയ ടവറുകളെ അപേക്ഷിച്ച് നിർമാണ–പരിപാലന ചെലവുകൾ കുറവാണ്.

ട്രായ് പറയുന്നത്

ഇന്ത്യയിൽ 5ജി കൊണ്ടുവരുന്നതിന് സ്മോൾ സെൽ ശൃംഖല അനിവാര്യമാണെന്ന് 2019 ൽ ട്രായ് പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കുന്നു. എന്നാൽ, പ്രാദേശിക ഭരണകൂടങ്ങളിൽ നിന്ന് അനുമതി നൽകുന്നത് വെല്ലുവിളിയാകുമെന്നും ട്രായ് നിരീക്ഷിച്ചു.

Related posts

കൽക്കരി ക്ഷാമം: വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നടപടികളുമായി കെ.എസ്.ഇ.ബി.

Aswathi Kottiyoor

*ചൂടേറി കേരളം, താപസൂചിക കുത്തനെ ഉയരും*

Aswathi Kottiyoor

മരത്തിൽ കയറിയ ആൾ പോലീസിനെയും, ഫയർഫോഴ്സിനെയും വട്ടം കറക്കി.

Aswathi Kottiyoor
WordPress Image Lightbox