24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • *കൂടത്തായി കേസ്: ജയിലിൽ കിടക്ക വേണമെന്നു ജോളി; ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നു രണ്ടാം പ്രതി.*
Uncategorized

*കൂടത്തായി കേസ്: ജയിലിൽ കിടക്ക വേണമെന്നു ജോളി; ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നു രണ്ടാം പ്രതി.*

കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ. ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ, ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം.ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലിൽ കഴിയുകയാണ് ഒന്നും രണ്ടും പ്രതികൾ. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടർ നിർദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരാൾക്കു മാത്രമായി പ്രത്യേകമായൊന്നും നൽകാനാകില്ലെന്നും ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ജയിൽ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കി.

പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു എം.എസ്.മാത്യുവിന്റെ ആവശ്യം. എന്നാൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. എങ്കിൽ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തണമെന്ന ആവശ്യത്തിനാണ് ജയിൽ സൂപ്രണ്ട് മുഖേന സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു കോടതി മറുപടി നൽകിയത്.അതേസമയം ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കേസിന്റെ വിചാരണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി 22 ലേക്കു മാറ്റി. അന്നു കോടതി ജോളിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

Related posts

വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയുരിനും സംഗീത ചേനംപുല്ലിക്കും

Aswathi Kottiyoor

ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ഇടിച്ചുനിരത്തപ്പെട്ടത് 500ലേറെ വീടുകൾ, കൊടുംതണുപ്പിൽ കിടപ്പാടമില്ലാതെ ഇവർ

Aswathi Kottiyoor

കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox