23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോര്‍ജ്
Kerala

ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളിലെ കുടിവെള്ളം, ഭക്ഷണ വസ്‌തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കായി മതിയായ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം പരിശോധിക്കുന്നതിനും ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുമുള്ള ദ്രുതപരിശോധനയും നടത്തുന്നതാണ്. ഇതുകൂടാതെ പമ്പയിലും സന്നിധാനത്തുമുള്ള ദേവസ്വം ബോര്‍ഡിന്റെ ലബോറട്ടറികളിലൂടെ അപ്പം, അരവണ, എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. 18004251125, 8592999666 എന്ന നമ്പരുകളില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ നല്‍കാവുന്നതാണ്.

Related posts

കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി .

Aswathi Kottiyoor

സ്നേഹസ്പർശം പദ്ധതി: വിവരങ്ങൾ ലഭ്യമാക്കണം

Aswathi Kottiyoor

കേ​ര​ള​ത്തി​ന് വാ​രി​ക്കോ​രി.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​നം

Aswathi Kottiyoor
WordPress Image Lightbox