27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Kerala

ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് റി​സ​ർ​ച്ച് ബോ​ർ​ഡ് (SERB) അം​ഗീ​കാ​രം. മാ​ന​ന്ത​വാ​ടി കാ​മ്പ​സ് ജ​ന്തു​ശാ​സ്ത്ര വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ജോ​സ​ഫ് ജെ. ​എ​രി​ഞ്ചേ​രി സ​മ​ർ​പ്പി​ച്ച ‘പ​ശ്ചി​മ ഘ​ട്ട​ത്തി​ലെ ഭൂ​വ്യ​തി​യാ​ന​ങ്ങ​ൾ കു​ര​ങ്ങു​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളും കു​ര​ങ്ങു​പ​നി​യു​ടെ വ്യാ​പ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ലെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം. 33 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് പ​ദ്ധ​തി​ക്ക് ല​ഭ്യ​മാ​വു​ക.
ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ക്യാ​സ​നൂ​ർ ഫോ​റ​സ്റ്റ് ഡി​സീ​സ് (കെ​എ​ഫ്ഡി) എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന കു​ര​ങ്ങു​പ​നി. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം 500 ഓ​ളം ആ​ളു​ക​ളെ പ്ര​ത്യേ​കി​ച്ച് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രെ ഇ​ത് ബാ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലും വ​യ​നാ​ട്ടി​ലാ​ണ് കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രാ​യ കു​ര​ങ്ങു​ക​ളു​മാ​യും അ​വ​യു​ള്ള പ​രി​സ​ര​ങ്ങ​ളു​മാ​യു​മു​ള്ള സ​മ്പ​ർ​ക്കം വ​ഴി കു​ര​ങ്ങു​ക​ളി​ലെ ചെ​ള്ളു​ക​ളി​ലൂ​ടെ മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ട​രു​ന്നു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കു​ര​ങ്ങു​ക​ളു​ടെ എ​ണ്ണം, ഭൂ​വി​നി​യോ​ഗം, അ​വ​യു​ടെ വ്യാ​പ​നം, മ​നു​ഷ്യ​നു​മാ​യി ഇ​ട​പെ​ട​ലി​നു​ള്ള സാ​ധ്യ​ത എ​ന്നി​വ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി അ​വി​ട​ങ്ങ​ളി​ൽ, കു​ര​ങ്ങു​പ​നി മ​നു​ഷ്യ​നി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ്ടെ​ത്തി ഭൂ​പ​ട​ങ്ങ​ൾ ത​യാ​റാ​ക്കും.
ഇ​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ക്സി​നു​ക​ളു​ടെ വി​ത​ര​ണ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Related posts

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ പുത്തൻപുരക്കൽ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു

ഹൃദ്യം: അയ്യായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

Aswathi Kottiyoor

ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി.

Aswathi Kottiyoor
WordPress Image Lightbox