27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഭിക്ഷ’യിലുറച്ച് കങ്കണ; അനാദരം തെളിയിച്ചാൽ പത്മശ്രീ തിരികെ നൽകുമെന്ന് വെല്ലുവിളി.
Kerala

ഭിക്ഷ’യിലുറച്ച് കങ്കണ; അനാദരം തെളിയിച്ചാൽ പത്മശ്രീ തിരികെ നൽകുമെന്ന് വെല്ലുവിളി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന 2014ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയത് ‘ഭിക്ഷ’യാണെന്നുമുള്ള ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായി. ജോധ്പുരിൽ മഹിളാ കോൺഗ്രസ് കങ്കണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. ജയ്പുർ, ചൂരു, ഉദയ്പുർ എന്നിവിടങ്ങളിലും സമാന പരാതി നൽകിയിട്ടുണ്ട്. കങ്കണയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടു. ഇതേസമയം, തന്റെ പരാമർശങ്ങളെ കങ്കണ വീണ്ടും ന്യായീകരിച്ചു. രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര സേനാനികളെയും അനാദരിച്ചെന്ന് തെളിയിച്ചാൽ പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് അവർ പറഞ്ഞു.

കങ്കണയ്ക്കു നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ച ഒരാൾക്ക് പത്മശ്രീ നൽകിയതു നിർഭാഗ്യകരമാണെന്ന് പാർട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. പത്മശ്രീ സ്വീകരിച്ചതിന്റെ പിറ്റേന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം.

കങ്കണ വിദ്വേഷത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്റെ മകൻ തുഷാർ ഗാന്ധി പറഞ്ഞു. ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, ഡൽഹി നേതാവ് പ്രവീൺ ശങ്കർ കപൂർ തുടങ്ങി ഒട്ടേറെ ബിജെപി നേതാക്കളും കങ്കണയുടെ പരാമർശത്തെ അപലപിച്ചു.

Related posts

ഹൈക്കോടതി നാളെ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും

Aswathi Kottiyoor

മെയ്‌ മുതൽ എല്ലാ ജില്ലകളിലും വീട്ടിലിരുന്ന്‌ റേഷൻ കാർഡെടുക്കാം…………

Aswathi Kottiyoor

റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.

Aswathi Kottiyoor
WordPress Image Lightbox