24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വേങ്ങാട് സാന്ത്വനം ട്രസ്റ്റ് വാർഷികാഘോഷം ;വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിയ 16 പേർക്ക് ആദരവ്
kannur

വേങ്ങാട് സാന്ത്വനം ട്രസ്റ്റ് വാർഷികാഘോഷം ;വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിയ 16 പേർക്ക് ആദരവ്

കണ്ണൂർ : വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ 16 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിയ 16 പേരെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ആതുര സേവന രംഗത്തെ പ്രവർത്തനത്തിന് ആസ്റ്റർ മിംസ് കേരള – ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീനിനു ആതുര സേവ പുരസ്കാരവും കായിക രംഗത്തെ പ്രവർത്തനത്തിന് കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബ് പ്രസിഡന്റ്‌ ഷാഹിൻ പള്ളികണ്ടിക്ക് കായിക ശ്രേഷ്ഠ പുരസ്കാരവും യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനു സിറാജ് ദിനപത്രം കണ്ണൂർ യൂണിറ്റിലെ ഫോട്ടോ ജേർണിലിസ്റ്റ് ഷമീർ ഊർപ്പള്ളിക്ക് ദേശ സ്നേഹ പുരസ്കാരവും നൽകും
ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തിയതിനു കണ്ണൂർ ഫ്ലൈ സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാൻ മുജീബ് പുതിയ വീട്ടിലിനു സേവന രത്ന പുരസ്കാരവും രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്തെ സേവനത്തിനു കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണന് കർമ്മ ശ്രേഷ്ഠ പുരസ്കാരവും പാലിയേറ്റീവ് രംഗത്തെയും രക്തദാന രംഗത്തെയും മറ്റ് ജീവ കാരുണ്യ പ്രവർത്തനത്തിനും പാലിയേറ്റീവ് ഇനിഷീയേറ്റീവ് ഇൻ കണ്ണൂർ മുൻ സെക്രട്ടറിയും ബ്ലഡ്‌ ഡോണേഴ്സ്കേരള സംസ്ഥാന രക്ഷധികാരിയുമായ നൗഷാദ് ബയക്കലിന് കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരവും നൽകും. യുവജന രംഗത്തെ പ്രവർത്തനത്തിന് ഡി വൈ എഫ് ഐ പാണപ്പുഴ മേഖല ട്രഷററും കടന്ന പള്ളി – പാണപ്പുഴ പഞ്ചായത്ത്‌ ലൈബ്രറി കൗൺസിൽ നേതൃ സമിതി പ്രസിഡന്റുമായ റഫീഖ് പാണപ്പുഴക്ക് യുവശ്രേഷ്ഠ പുരസ്കാരവും പാരമ്പര്യ ചികിത്സ രംഗത്തെ മികവിന് കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ കോട്ടൂർ പ്രകാശൻ ഗുരുക്കൾക്ക് വൈദ്യ ശ്രേഷ്ഠ പുരസ്കാരവും സ്വയം സംരംഭ മേഖലയിൽ മികവ് തെളിയിച്ച കണ്ണൂർ ഫോൺ ടെക് എഡ്യൂക്കേഷൻ സി ഇ ഒ അഖിൽ കൃഷ്ണക്ക് സ്വാശ്രയ ശ്രേഷ്ഠ പുരസ്കാരവും നൽകും
കലാ രംഗത്തെ മികവിന് ഫ്ലവേർസ് ടി വി കോമഡി ഉത്സവം ഫെയിം ചെറുവാഞ്ചേരിയിലെ കെ പി അനുരാഗിന് കലാ ശ്രേഷ്ഠ പുരസ്കാരവും യോഗ മേഖലയിലെ മികവിന് കണ്ണൂർ മേലെ ചൊവ്വയിലെ സി ധീരജിന് യോഗ ശ്രേഷ്ഠ പുരസ്കാരവും അധ്യാപക മേഖലയിലെ സംഭാവനക്ക് നിടുംപൊയിൽ ബേക്കളം എ യു പി സ്കൂളിലെ അധ്യാപകൻ എടയാർ ശ്രീജിത്ത്‌ നമ്പൂതിരിക്ക് ഗുരു ശ്രേഷ്ഠ പുരസ്കാരവും രക്ത ദാന മേഖലയിലെ മികവിന് ബ്ലഡ്‌ ഡോണേഴ്സ് കേരള തലശേരി താലൂക്ക് പ്രസിഡന്റ്‌ റിയാസ് പി പി മാഹിക്ക് ജീവ രക്ത പുരസ്കാരവും നൽകും.
ദളിത്‌ മേഖലയിലെ പരിവർത്തന പ്രവർത്തനത്തിന് സാധു ജന പരിപാലന സംഘം സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. എ സനിൽ കുമാറിന് പരിവർത്തന പുരസ്കാരവും മികച്ച വിദ്യാർത്ഥിക്കുള്ള ശ്രേഷ്ഠ വിദ്യാർത്ഥി പുരസ്‌കാരം സിനിമ, ഷോർട് ഫിലിം താരം അണ്ടല്ലൂരിലെ യദു കൃഷ്ണ ജിലേഷിനും വനിത ശാക്തീകരണ മേഖലയിലെ പ്രവർത്തനത്തിന് ശ്രേഷ്ഠ വനിത പുരസ്‌കാരം കുറ്റ്യാട്ടൂരിലെ ശ്രീദേവി ഉത്രാടത്തിനും നൽകും.
പുരസ്‌കാരങ്ങൾ നവംബർ 20 ന് രാവിലെ 10 മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്കിൽ സംസ്ഥാന തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മാനിക്കും.

Related posts

കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം…………

Aswathi Kottiyoor

പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Aswathi Kottiyoor

കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox