ശബരിമല ദര്‍ശനത്തിനായി ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എവിടെയൊക്കെയാണു കേന്ദ്രങ്ങള്‍ ഒരുക്കേണ്ടതെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂടിയാലോചിച്ച് ഇന്നു തീരുമാനമെടുക്കണമെന്നും ഹൈക്കോടതി.
സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യങ്ങള്‍ എവിടെയൊക്കെയെന്ന് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
വെര്‍ച്വല്‍ ക്യൂവില്‍ നല്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.