23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്​
Kerala

പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്​

ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്​ റിപ്പോർട്ടുകൾ. അത് 15 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.

അതോടൊപ്പം കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനു പുറമേ, അടുത്ത രണ്ടാഴ്ചയും (നവംബർ 12-25) കേരളത്തിൽ, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ,സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്-മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്‍റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി.

Related posts

3000 കെഎസ്‌ആർടിസി സിഎൻജിയിലേക്ക്‌

Aswathi Kottiyoor

യു​ക്രെ​യ്ൻ യു​ദ്ധം: ത​ള​രു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വ​പ്ന​ഭൂ​മി

Aswathi Kottiyoor

വാക്​സിനേഷൻ: കോളേജ് വിദ്യാർഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

Aswathi Kottiyoor
WordPress Image Lightbox