34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • വ​നം​വ​കു​പ്പ് ഭൂ​മി ഏ​റ്റെ​ടു​ത്ത് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ്ര​തി​ഫ​ലം നി​ശ്ച​യി​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യെ​ന്ന് ആ​രോ​പ​ണം
Kottiyoor

വ​നം​വ​കു​പ്പ് ഭൂ​മി ഏ​റ്റെ​ടു​ത്ത് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ്ര​തി​ഫ​ലം നി​ശ്ച​യി​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യെ​ന്ന് ആ​രോ​പ​ണം

കേ​ള​കം: കൊ​ട്ടി​യൂ​രി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ വ​നാ​തി​ർ​ത്തി​ക​ളി​ൽ വ​നം​വ​കു​പ്പ് ഭൂ​മി ഏ​റ്റെ​ടു​ത്ത് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ്ര​തി​ഫ​ലം നി​ശ്ച​യി​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യെ​ന്ന് ആ​രോ​പ​ണം. കി​ഫ്‌​ബി​യി​ലും റീ​ബി​ൽ​ഡ് കേ​ര​ള​യി​ലും ഉ​ൾ​പ്പെ​ടു​ത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. പ​ദ്ധ​തിപ്ര​കാ​രം ഒ​രു സെ​ന്‍റ് മു​ത​ൽ അ​ഞ്ചേ​ക്ക​ർ വ​രെ ഭൂ​മി​യു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് 15 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു സെ​ന്‍റ് ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​വ​ർ​ക്കും അ​ഞ്ചേ​ക്ക​ർ ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​വ​ർ​ക്കും പ്ര​തി​ഫ​ലം തു​ല്യ​മാ​ണ്.
വി​ട്ടു​കൊ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​സ്തൃ​തി, മൂ​ല്യം എ​ന്നി​വയ​നു​സ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ മാ​ന​ദ​ണ്ഡ​ത്തി​ൽ പ്ര​തി​ഫ​ല​ത്തു​ക ഉ​യ​ർ​ത്തി ന​ൽ​ക​ണ​മെ​ന്നാ​ണ് പ​ദ്ധ​തിപ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്ന തു​ക 15 ല​ക്ഷം എ​ന്ന​തു മാ​റ്റ​ണം. കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ത്തി​ന് കൂ​ടു​ത​ൽ തു​ക ന​ൽ​ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പാ​യ​ത്തോ​ട്, കൊ​ട്ടി​യൂ​ർ, ത​ല​ക്കാ​ണി, വെ​ങ്ങ​ലോ​ടി വാ​ർ​ഡു​ക​ളി​ലെ 160 ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ 72 ഹെക്‌ട​റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. മ​ലകളിൽ ​താമസിക്കുന്ന ജ​ന​ങ്ങ​ളി​ലേ​റെ​യും സ്ഥ​ലം ഒ​ഴി​ഞ്ഞുപോ​കാ​ൻ സ​മ്മ​ത​പ​ത്രം വ​നം​വ​കു​പ്പി​ന് ന​ൽ​കിക്ക​ഴി​ഞ്ഞു.
ര​ണ്ടു റീ​ച്ചു​ക​ളാ​യാ​ണ് പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് വ​നംവ​കു​പ്പ് കൊ​ട്ടി​യൂ​ർ റേ​ഞ്ച് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ആ​ദ്യ റീ​ച്ചി​ൽ വ​ന​വു​മാ​യി അ​തി​ർ​ത്തിപ​ങ്കി​ടു​ന്ന 74 കു​ടും​ബ​ങ്ങ​ളു​ടെ 35 ഹെ​ക്‌ട​ർ ഭൂമിയും അ​ടു​ത്ത​ റീച്ചിൽ 94 കു​ടും​ബ​ങ്ങ​ളുടെ ഭൂമിയും ഏറ്റെടുക്കും. നെ​ല്ലി​യോ​ടി മേ​ഖ​ല​യി​ൽ 57 കു​ടും​ബ​ങ്ങ​ളു​ടെ 36.59 ഹെ​ക്‌ട​ർ ഭൂമി 2010 ൽ ​ആ​ന​ത്താ​ര പ​ദ്ധ​തി​യി​ൽ വ​നംവ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
അ​പേ​ക്ഷ​ക​ൾ സം​സ്ഥാ​ന​ത​ല
പ​രി​ശോ​ധ​ന​യി​ൽ
ആ​ദ്യ റീ​ച്ചി​ൽ 74 അ​പേ​ക്ഷ​ക​ളാ​ണ് പു​ന​ര​ധി​വാ​സ​ത്തി​നാ​യി വ​നം​വ​കു​പ്പി​ന് ല​ഭി​ച്ചി​രു​ന്ന​ത്. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​തി​ൽ 45 എ​ണ്ണത്തിനു മാ​ത്ര​മാ​ണ് കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഉ​ള്ള​തെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്നു. പ​ട്ട​യ​മി​ല്ലാ​ത്ത​തും മ​റ്റു​രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലാ​ത്ത​തു​മാ​യ പ​കു​തി​യോ​ളം അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. രേ​ഖ​ക​ൾ കൃ​ത്യ​മാ​യ അ​പേ​ക്ഷ​ക​ൾ സം​സ്ഥാ​നത​ല ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കി. ര​ണ്ടാം റീ​ച്ചി​ൽ 94 അ​പേ​ക്ഷ​ക​ളാ​ണു​ള്ള​ത്. ഇ​തി​ന്‍റെ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു. ഈ ​അ​പേ​ക്ഷ​ക​ൾ ഡി​വി​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റീ​ജ​ണ​ൽ ക​മ്മി​റ്റി​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്‌. ര​ണ്ടാം റീ​ച്ചി​ൽ എ​ത്ര അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
പ്ര​തി​ഫ​ലം ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത​ പ​രി​ശോ​ധി​ക്കും:
വ​നം​മ​ന്ത്രി
പു​ന​ര​ധി​വാ​സ​ പാ​ക്കേ​ജി​ലെ പ്ര​തി​ഫ​ലം ഉ​യ​ർ​ത്തിന​ൽ​കു​ന്ന​തി​ന് സാ​ധ്യ​ത​ക​ളു​ണ്ടോയെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി പ​റ​ഞ്ഞു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ പ്ര​തി​ഫ​ലം നി​ശ്ച​യി​ച്ച​തി​ലെ അ​ശാ​സ്ത്രീ​യ​ത എം​എ​ൽ​എ ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​രു സെ​ന്‍റ് ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​വ​ർ​ക്കും അ​ഞ്ചേ​ക്ക​ർ ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​വ​ർ​ക്കും പ്ര​തി​ഫ​ലം തു​ല്യ​മാ​ണെന്നും വി​ട്ടു​കൊ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​സ്തൃ​തി, മൂ​ല്യം എ​ന്നി​വ അ​നു​സ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ മാ​ന​ദ​ണ്ഡ​ത്തി​ൽ പ്ര​തി​ഫ​ല​ത്തു​ക ഉ​യ​ർ​ത്തി ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ സ​ബ്‌​മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കി​ഫ്‌​ബി​യി​ലും റീ​ബി​ൽ​ഡ് കേ​ര​ള​യി​ലും ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ധാ​രാ​ളം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടെ​ന്നും പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സാ​ധ്യ​ത​ക​ളു​ണ്ടോയെന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ് മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.

Related posts

താറാവ് മുട്ട കൃ​ത്രി​മമെ​ന്ന് സം​ശ​യം; വാഹനം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു

Aswathi Kottiyoor

കൊട്ടിയൂരിൽ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു

Aswathi Kottiyoor

കൊട്ടിയൂര്‍ പീഡന കേസില്‍ കോടതി വിധി അട്ടിമറിക്കുന്നതായി ഇരയുടെ മാതാവ്

Aswathi Kottiyoor
WordPress Image Lightbox