ഒക്ടോബറിലുണ്ടായ കനത്ത മഴയിൽ മൃഗസംരക്ഷണ മേഖലയിൽ 1.4 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. 23 പശുക്കൾ, അഞ്ച് എരുമകൾ, 18 കിടാരികൾ, 18 പശുക്കുട്ടികൾ, ഒൻപത് പന്നികൾ, 44 ആടുകൾ, 25,084 കോഴികൾ, 114 തൊഴുത്തുകൾ, 29 കോഴി ഷെഡുകൾ, 13,035 കിലോഗ്രാം തീറ്റ എന്നിവ സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു.