27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ അൻഡമാൻ കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴയുടെ മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത കൂടി ശക്തമായതിനാല്‍ അടുത്ത മണിക്കൂറുകളില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശത്തും ജാഗ്രതാ മുന്നറിയിപ്പുണ്ട്.

നിലവില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും പാലക്കാട്, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് ഇപ്പോള്‍ ലഭിക്കുന്ന മഴ. പുതിയ ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നതോടെ മഴ ശക്തിപ്രാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Related posts

സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി

Aswathi Kottiyoor

പ്ല​സ് വ​ൺ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി

Aswathi Kottiyoor

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്‌സിന്‍ സ്വീകരിക്കണം

Aswathi Kottiyoor
WordPress Image Lightbox