27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്
Kerala

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്

സംസ്ഥാനത്ത് ഒക്ടോബറിലുണ്ടായ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു കാർഡുകൾ നൽകുന്നതിനു നടപടി സ്വീകരിച്ചതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കോട്ടയത്തെ കൂട്ടിക്കൽ, മണിമല പ്രദേശങ്ങളിൽ കാർഡുകൾ നഷ്ടമായവർക്ക് നാളെ (നവംബർ 13) മന്ത്രി നേരിട്ടെത്തി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മഴക്കെടുതിയിൽ മാവേലി സ്റ്റോറുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂട്ടിക്കൽ മാവേലി സ്റ്റോർ പൂർണമായും മണിമല മാവേലി സ്റ്റോർ ഭാഗികമായും തകർന്നു. ഈ പ്രദേശങ്ങളിൽ അവശ്യ സാധന ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ മാവേലി മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കി. കൂട്ടിക്കൽ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നിർമാണം നടക്കുകയാണ്. നവംബർ 20 മുതൽ പ്രവർത്തനം ആരംഭിക്കും. മണിമല മാവേലി സ്റ്റോറും അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.

Related posts

എ​യ​ർ​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ൽ​നി​ന്ന് തി​രി​ച്ചു; മ​ല​യാ​ളി​ക​ള​ട​ക്കം 242 യാ​ത്ര​ക്കാ​ര്‍

Aswathi Kottiyoor

ജെഇഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു; 25 പേർക്ക്‌ നൂറ്‌ ശതമാനം മാർക്ക്‌.

Aswathi Kottiyoor

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; റേഷൻ വിതരണത്തിൽ പുതിയ മാറ്റങ്ങൾ, സുപ്രധാന വിവരങ്ങൾ ഇതൊക്കെ

Aswathi Kottiyoor
WordPress Image Lightbox