24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ
Kerala

കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. രണ്ട് ബോഗികളാണ് പാളം തെറ്റിയത്. തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരി ജില്ലയിൽ വെച്ചായിരുന്നു പാളം തെറ്റിയത്.എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ഇപ്പോൾ ബംഗളൂരു ഡിആർഎമ്മും സേലം ഡിആർഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

Related posts

തിങ്കളാഴ്ച മുതൽ മെഡി. കോളജ് ഡോക്ടർമാരും പണിമുടക്കും; അയയാതെ സർക്കാർ

Aswathi Kottiyoor

എം.എൽ.എ സ്ഥാനം രാജി വെക്കില്ല : എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സ്വാതന്ത്ര്യദിന പരേഡിൽ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു

Aswathi Kottiyoor
WordPress Image Lightbox