24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നികുതി ഇളവ്‌ പെൻഷനും പ്രതിസന്ധിയിലാക്കും ; തനത്‌ നികുതി വരുമാനത്തിൽ വൻ ഇടിവ്‌ .
Kerala

നികുതി ഇളവ്‌ പെൻഷനും പ്രതിസന്ധിയിലാക്കും ; തനത്‌ നികുതി വരുമാനത്തിൽ വൻ ഇടിവ്‌ .

പെട്രോൾ, ഡീസൽ സംസ്ഥാന നികുതി കുറയ്‌ക്കുന്നത്‌ കോവിഡ്‌ ആശ്വാസ നടപടിയെയടക്കം ബാധിക്കും. ക്ഷേമ പെൻഷൻ വിതരണവും പ്രതിസന്ധിയിലാകും. പ്രതിമാസം 900 കോടിയോളം രൂപ ഇതിനുവേണം. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ്‌ കേരളം ക്ഷേമാശ്വാസ നടപടികൾ ഏറ്റെടുക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയായ ഇവ തുടരുന്നതിന്‌ നികുതി ഇളവ്‌ തടസ്സമാകും.

തനത്‌ നികുതി വരുമാനത്തിന്റെ മുഖ്യപങ്ക്‌ ഇന്ധന, മദ്യ നികുതിയാണ്‌. പുറമെ ലോട്ടറിയിൽനിന്നുള്ള വരുമാനവുമാണ്‌ പിടിച്ചുനിൽക്കാൻ സഹായം. കേന്ദ്രം നടപ്പാക്കിയ വിലക്കുറവിന്റെ ഭാഗമായി വർഷം 1000 മുതൽ 1200 കോടി രൂപവരെ സംസ്ഥാനത്തിന്‌ വരുമാനക്കുറവ് ഉണ്ടാകുമെന്നാണ്‌‌ ധനവകുപ്പ്‌ വിലയിരുത്തൽ.തുടർച്ചയായ പ്രളയവും കോവിഡും സംസ്ഥാനവരുമാനത്തിൽ വലിയ കുറവുണ്ടാക്കി. ഈവർഷവും വലിയ ഇടിവുണ്ടാകുമെന്നാണ്‌ കണക്ക്‌. ലോട്ടറിയിലും മദ്യത്തിലും വരുമാനത്തകർച്ചയുണ്ട്‌. കേന്ദ്ര ധനകമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ ലഭിച്ച തുകയിലാണ്‌ പ്രതിസന്ധി മുറിച്ചുകടന്നിരുന്നത്‌. കഴിഞ്ഞവർഷം 18,048 കോടി രൂപ ലഭിച്ചു. ഈ വർഷത്തേക്കുള്ള തീർപ്പ്‌ 14,218 കോടിയാണ്‌. അടുത്തവർഷം ഇത്‌ 4000 കോടിയിലേക്ക്‌ താഴും. 2023 മുതൽ ഈ സഹായവും ഇല്ലാതാകും.

ജിഎസ്‌ടിയിലും വരുമാനക്കുറവുണ്ട്‌. 2017ൽ 2159 കോടിയും 2018ൽ 3558 കോടിയും 2019ൽ 8097 കോടിയും 2020ൽ 2145 കോടി രൂപയും കുറഞ്ഞു. ഈവർഷം ആഗസ്‌തുവരെ 7044 കോടി രൂപയുടെ ഇടിവാണുള്ളത്‌. ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ 3833 കോടി രൂപ കുടിശ്ശികയാണ്‌. ഇത്‌ ലഭിക്കുമോ എന്നതും അനിശ്ചിതത്വത്തിലാണ്‌.

Related posts

കാലവർഷം പിൻവാങ്ങുന്നു ; സംസ്ഥാനത്ത്‌ 38 ശതമാനം 
മഴക്കുറവ്‌ , ആശ്വാസമായത്‌ സെപ്‌തംബറിൽ ലഭിച്ച അധികമഴ

Aswathi Kottiyoor

റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ കു​ടി​ശി​ക ര​ണ്ടു മാ​സ​ത്തി​ന​കം ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ഡൽഹിയിലും ഒമിക്രോൺ: ടാൻസാനിയയിൽ നിന്നെത്തിയ ആൾക്ക് രോഗബാധ.

Aswathi Kottiyoor
WordPress Image Lightbox