മട്ടന്നൂര്‍: സര്‍ക്കാരിന്റെ സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മട്ടന്നൂര്‍ നഗരസഭയിലെ ഇല്ലംഭാഗം വാര്‍ഡിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കെ. കെ. ശൈലജ എംഎല്‍എ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ അങ്കണവാടികള്‍ സര്‍ക്കാരിന്റെ സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ കത്ത് നല്‍കിയിരുന്നു.
സംസ്ഥാനത്തെ അങ്കണവാടികളെ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതും ഘടനയില്‍ ഏകീകൃത സ്വഭാവമുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സ്മാര്‍ട്ട് അങ്കണവാടി പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.