24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒക്‌ടോബര്‍ വിപ്ലവ സ്മരണയില്‍ ലോകം .
Kerala

ഒക്‌ടോബര്‍ വിപ്ലവ സ്മരണയില്‍ ലോകം .

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാര പുരോഗതിയില്‍ നിസ്തുല സംഭാവന നല്‍കിയ മഹത്തായ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓര്‍മയില്‍ ലോകം. കോവിഡ് മഹാമാരിയുടെ ഭീഷണി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് റഷ്യ ഇത്തവണ വിപ്ലവവാര്‍ഷികം ആചരിക്കുന്നത്.

വ്ലാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ 1917 നവംബര്‍ ഏഴിനാണ് താൽക്കാലിക ഗവൺമെന്റില്‍നിന്ന് അധികാരം പിടിച്ചെടുക്കാനായി മഹത്തായ വിപ്ലവമുന്നേറ്റത്തിന് തുടക്കമിട്ടത്. പഴയ റഷ്യന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബറില്‍ നടന്നതിനാലാണ് ഒക്ടോബര്‍ വിപ്ലവം എന്നറിയപ്പെടുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് പാത സ്വീകരിക്കാനും നല്ല ലോകത്തിനായുള്ള ജനകീയ പോരാട്ടത്തിനും ഒക്‌ടോബര്‍ വിപ്ലവം ഊര്‍ജം പകര്‍ന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിക്കുന്നതിന് പ്രചോദകമായി.

മഹത്തായ വിപ്ലവത്തിന്റെ നൂറ്റിനാലാം വാര്‍ഷികം റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബലാറസ് അടക്കമുള്ള മേഖലകളില്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ നടക്കും.

Related posts

യുവാക്കൾ കേരളം വിട്ടുപോകുന്ന പ്രവണതയ്ക്ക് മാറ്റം വന്നതായി ലോകപ്രശസ്ത കാർഡിയോളജിസ്റ്റ് പ്രൊഫ സലിം യൂസഫ്

Aswathi Kottiyoor

മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി

Aswathi Kottiyoor

രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസ പ്രകടനം: സംസ്ഥാന വ്യാപക പരിശോധനയില്‍ 6.37ലക്ഷം രൂപ പിഴ; 53 വാഹനങ്ങൾ പിടിച്ചെടുത്തു

Aswathi Kottiyoor
WordPress Image Lightbox