25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹോട്ട് സ്പോട്ടു’കൾ പഠിച്ചു കഴിഞ്ഞില്ല; കടൽഭിത്തി നിർമാണം വൈകുന്നു.
Kerala

ഹോട്ട് സ്പോട്ടു’കൾ പഠിച്ചു കഴിഞ്ഞില്ല; കടൽഭിത്തി നിർമാണം വൈകുന്നു.

കടലാക്രമണത്തിൽ നിന്ന് അടിയന്തരമായി സംരക്ഷിക്കേണ്ട തീരപ്രദേശങ്ങൾ (ഹോട്ട് സ്പോട്ടുകൾ) പുനർനിർണയിക്കാത്തതു മൂലം കടൽഭിത്തി നിർമാണം വൈകുന്നു. പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകാത്തതാണു തടസ്സം. അടിയന്തര സംരക്ഷണം വേണ്ട പ്രദേശങ്ങളിൽ കിഫ്ബി ധനസഹായത്തോടെയുള്ള കടൽഭിത്തി നിർമാണം ഈ വർഷം തുടങ്ങുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനായി ഫിഷറീസ് , ജലവിഭവ വകുപ്പുകൾ വെവ്വേറെ നടത്തിയ പഠനത്തിൽ കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളുടെ എണ്ണം വ്യത്യസ്തമായിരുന്നു. ഇതോടെയാണു സംയുക്ത പഠനം തീരുമാനിച്ചത്. ഈ രണ്ടു വകുപ്പുകൾക്കൊപ്പം ഹാർബർ എൻജിനീയറിങ് വിഭാഗം, തീരദേശ വികസന കോർപറേഷൻ എന്നിവ കൂടി ഉൾപ്പെട്ട സംയുക്ത സംഘത്തെ നിയോഗിച്ച് 5 മാസമായിട്ടും റിപ്പോർട്ട് കൈമാറിയിട്ടില്ല.ഏറ്റവുമാദ്യം സംരക്ഷണം നൽകേണ്ടതു 57 കിലോമീറ്റർ ദൂരത്തിലാണെന്നായിരുന്നു ഫിഷറീസ് വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ 35 കിലോമീറ്ററാണു ഹോട്ട് സ്പോട്ട് എന്നതായിരുന്നു ജലവിഭവ വകുപ്പിന്റെ പഠന റിപ്പോർട്ട്. കടൽത്തീരം എത്ര കിലോമീറ്റർ എന്നതിലും ഇരു വകുപ്പുകളും തമ്മിൽ ആശയക്കുഴപ്പമുണ്ടായി. 590 കിലോമീറ്ററാണു കേരളത്തിന്റെ കടൽത്തീരമെന്നു ഫിഷറീസ് വകുപ്പ് പറയുമ്പോൾ, ജലവിഭവ വകുപ്പിന് ഇത് 576 കിലോമീറ്ററാണ്. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി ഓഗസ്റ്റ് 25ന് അകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. പിന്നീട് പലതവണ സമയം നീട്ടി നൽകിയിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ഈ വർഷത്തെ തീരസംരക്ഷണ പദ്ധതികൾക്കായി കിഫ്ബി 1500 കോടി രൂപയുടെ അനുമതിയാണു നൽകിയിരിക്കുന്നത്. ഇവ പൂർണമായും നടത്തേണ്ടതു ഹോട്ട് സ്പോട്ടുകളിലാണ്. എന്നാൽ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഏതാനും പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

Related posts

ലോക്ഡൗണും തുടര്‍നിയന്ത്രണങ്ങളും ; ലേണേഴ്സ് ലൈസന്‍സെടുത്ത് കാത്തിരിക്കുന്നത് ആയിരങ്ങൾ

Aswathi Kottiyoor

പരിശീലന കോഴ്‌സ്*

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം: സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox