25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗ്രീൻലാൻഡിൽ ഉരുകിത്തീർന്നത് ന്യൂയോര്‍ക്ക് നഗരത്തെ മുക്കാൻ കെൽപുള്ള ഹിമപാളികൾ.
Kerala

ഗ്രീൻലാൻഡിൽ ഉരുകിത്തീർന്നത് ന്യൂയോര്‍ക്ക് നഗരത്തെ മുക്കാൻ കെൽപുള്ള ഹിമപാളികൾ.

അന്റാര്‍ട്ടിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമപാളിയുള്ള ഗ്രീന്‍ലാന്‍ഡില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ മഞ്ഞ്‌ കനത്തരീതിയില്‍ ഉരുകുന്നതായി പഠനങ്ങള്‍.

ഇതുമൂലം ലോകത്താകമാനം സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധനയാണുണ്ടായത്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.6.56 ലക്ഷം സ്‌ക്വയര്‍ മൈല്‍ നീണ്ടുകിടക്കുന്നതാണ് ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍. ഇത് പൂര്‍ണമായി ഉരുകുകയാണെങ്കില്‍ ആഗോള സമുദ്ര നിരപ്പ് 20 അടിയോളം ഉയരുമെന്ന് നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ പറയുന്നു. അടിക്കടി ഗ്രീന്‍ലാന്‍ഡിലുണ്ടാകുന്ന മഞ്ഞുരുകല്‍ ആഗോളതലത്തില്‍ തന്നെ ഒരു പ്രശ്നമായി തീര്‍ന്നിരിക്കുകയാണെന്നും പഠനങ്ങള്‍ പറയുന്നു

Related posts

ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം

Aswathi Kottiyoor

ഹരിത കർമ സേന ശുചിത്വ കേരളത്തിന്റെ സൈന്യം: മന്ത്രി എം ബി രാജേഷ്‌

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

Aswathi Kottiyoor
WordPress Image Lightbox