• Home
  • kannur
  • പ​ച്ച​ക്ക​റി​യി​ലെ വി​ഷാ​ശം ഒ​ഴി​വാ​ക്കാ​ൻ വാ​ള​ൻ​പു​ളി അ​ത്യു​ത്ത​മം: വെ​ബി​നാ​ർ
kannur

പ​ച്ച​ക്ക​റി​യി​ലെ വി​ഷാ​ശം ഒ​ഴി​വാ​ക്കാ​ൻ വാ​ള​ൻ​പു​ളി അ​ത്യു​ത്ത​മം: വെ​ബി​നാ​ർ

ക​ണ്ണൂ​ർ: പ​ച്ച​ക്ക​റി-​പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​കീ​ട​നാ​ശി​നി​ക​ളി​ലെ വി​ഷാം​ശം ഒ​ഴി​വാ​ക്കി ഭ​ക്ഷ്യ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ ഉ​പാ​ധി​യാ​ണ് വാ​ള​ൻ പു​ളി​യെ​ന്ന് ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷാ വെ​ബി​നാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ച്ച​ക്ക​റി-​പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​കീ​ട​നാ​ശി​നി​ക​ളി​ലെ വി​ഷാം​ശം ഒ​ഴി​വാ​ക്കി ഭ​ക്ഷ്യ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വെ​ള്ളാ​യ​നി കാ​ർ​ഷി​ക കോളജ് അ​സി. പ്ര​ഫ​സ​ർ ഡോ.​അ​ന്പി​ളി പോ​ൾ ക്ലാ​സെ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷ​സാ​ന്നി​ധ്യ​മു​ള്ള​ത് ക​റി​വേ​പ്പി​ല, പു​തീ​ന, പ​ച്ച​മു​ള​ക്, ചീ​ര തു​ട​ങ്ങി​യ​വ​യി​ലാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷാം​ശം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് മു​ന്തി​രി​യി​ലാ​ണ്. ഒ​രു നെ​ല്ലി​ക്ക വ​ലി​പ്പ​ത്തി​ൽ വാ​ള​ൻ​പു​ളി​യെ​ടു​ത്ത് ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി​വ​ച്ച​ശേ​ഷം അ​തി​ൽ അ​ര​മ​ണി​ക്കൂ​ർ നേ​രം പ​ച്ച​ക്ക​റി​ക​ൾ ഇ​ട്ട് ക​ഴു​കി​യെ​ടു​ത്താ​ൽ വി​ഷ​സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കാ​മെ​ന്ന് ഡോ. ​അ​ന്പി​ളി പോ​ൾ വ്യ​ക്ത​മാ​ക്കി.
ലോ​ക സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​വ്ര സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ “മാ​തൃ​സു​ര​ക്ഷ”​യു​ടെ ഭാ​ഗ​മാ​യി മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ഡ​യ​റ​ക്‌​ട​ർ ഡോ. ​ര​ത്ത​ൻ ഖേ​ൽ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​എ​ച്ച്. ഹേം​ലാ​ൽ ക്ലാ​സെ​ടു​ത്തു. മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി.​കൃ​ഷ്ണ​നാ​ഥ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​സി​സി​എ​സ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​വി.​സി.​ര​വീ​ന്ദ്ര​ൻ, ഡോ. ​സു​ചി​ത്ര സു​ധീ​ർ, ടി.​എം.​ദി​ലീ​പ് കു​മാ​ർ, ഡോ.​ബി.​വി.​ഭ​ട്ട്, മേ​ജ​ർ ഗോ​വി​ന്ദ​ൻ, ടി.​പി.​മ​ധു​സൂ​ദ​ന​ൻ, കെ.​എ​ൻ.​പു​ഷ്പ​ല​ത, പ്ര​ഫ.​ന​സീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കേ​ര​ള​പ്പി​റ​വിദി​നം ക​ർ​ഷ​ക ക​ണ്ണീ​ർദി​നം

Aswathi Kottiyoor

ഹ​രി​ത ച​ട്ടം കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

Aswathi Kottiyoor

വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox