23.6 C
Iritty, IN
September 21, 2024
  • Home
  • Kerala
  • റിട്ടേൺ ഫയൽ ചെയ്യുവാൻ ഡിസംബർ വരെ കാത്തിരിക്കണമോ?.
Kerala

റിട്ടേൺ ഫയൽ ചെയ്യുവാൻ ഡിസംബർ വരെ കാത്തിരിക്കണമോ?.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി 2021 ഡിസംബർ 31 വരെ നീട്ടിയിട്ടിരിക്കുകയാണ്. അതോടെ സമയമുണ്ടല്ലോ, പിന്നെ ആകട്ടെ എന്നു ചിന്തിച്ചു റിട്ടേൺ ഫയലിങ്ങ് തൽക്കാലം നീട്ടി വച്ചവർ ഏറെയാണ്.

റിട്ടേൺ ഫയൽ ചെയ്യുവാൻ വൈകിയാൽ വകുപ്പ് 234 എ അനുസരിച്ചുള്ള പലിശയും വകുപ്പ് 234 എഫ് അനുസരിച്ചുള്ള ഫീസും ബാധകമാണ്. എന്നാൽ, തീയതി ഡിസംബർ വരെ നീട്ടിയതിനാൽ ഇതു രണ്ടും ഇപ്പോൾ ബാധകമാകില്ല. പക്ഷേ, വകുപ്പ് 234 ബി, 234 സി എന്നിവ അനുസരിച്ചുള്ള പലിശയുടെ കാര്യം അങ്ങനെ അല്ല.

എന്താണ് വകുപ്പ് 234 ബി?
ഒരാളുടെ ആദായനികുതി ബാധ്യത 10,000 രൂപയോ കൂടുതലോ ആണെങ്കിൽ മുൻകൂർ നികുതി (advance tax) അടച്ചിരിക്കണം (ബിസിനസ്, തൊഴിൽ വരുമാനമില്ലാത്ത 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല). വകുപ്പ് 234 ബി അനുസരിച്ച് അസെസ് ചെയ്ത നികുതിയുടെ (Assessed Tax) 90 ശതമാനമെങ്കിലും മുൻകൂർ നികുതിയായി മാർച്ച് 31 ന് മുൻപ് അടച്ചിരിക്കണം. ഇല്ലെങ്കിൽ പലിശ അടയ്ക്കേണ്ടി വരും.

വകുപ്പ് 234 സി

മുൻകൂർ നികുതി അടയ്ക്കുവാൻ ബാധ്യതയുള്ളവർ കൃത്യമായി ഓരോ മൂന്നു മാസത്തിലും അത് അടച്ചില്ലെങ്കിൽ പലിശ വരും. കഴിഞ്ഞ വർഷം (2020–2021 സാമ്പത്തികവർഷം) അടയ്ക്കാത്ത തുക ക്രമീകരിക്കുവാൻ ഇപ്പോൾ സാധ്യമല്ല. എന്നാൽ, ഈ വർഷത്തിൽ മുൻകൂർ നികുതി ശരിയായി അടയ്ക്കാനും വകുപ്പ് 234 സി അനുസരിച്ചുള്ള പലിശ ഒഴിവാക്കാനും സാധിക്കും. വകുപ്പ് ‘234 സി’ കൂടി പരിഗണിച്ചശേഷം ആന്റിസിപ്പേറ്ററി ഇൻകംടാക്സ് സ്റ്റേറ്റ്മെന്റ് കൊടുക്കുക. അല്ലെങ്കിൽ പുനഃക്രമീകരിക്കുക. അതാണ് 2021–2022 വർഷത്തേക്ക് ഇപ്പോൾ ചെയ്യാവുന്നത് .

Related posts

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗ്രൈ​ന്‍​ഡ​ര്‍ മെ​ഷീ​ന്‍ ത​ല​യി​ല്‍ വീ​ണ് ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

Aswathi Kottiyoor

വനിതാദിനം: ബുധനാഴ്‌ച മെട്രോ യാത്രയ്‌ക്ക്‌ സ്ത്രീകൾക്ക് 20 രൂപമാത്രം

Aswathi Kottiyoor

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.

Aswathi Kottiyoor
WordPress Image Lightbox