• Home
  • Kerala
  • കെഎസ്ആർടിസി ബസുകളിൽ ജിപിഎസ് സംവിധാനം; ഒരാഴ്ച കൊണ്ട് 310 ബസുകളിൽ..
Kerala

കെഎസ്ആർടിസി ബസുകളിൽ ജിപിഎസ് സംവിധാനം; ഒരാഴ്ച കൊണ്ട് 310 ബസുകളിൽ..

കെഎസ്ആർടിസി ബസുകളിൽ പൂർണമായും ജിപിഎസ് സംവിധാനം നടപ്പാക്കും. ഒരാഴ്ച കൊണ്ട് 310 ബസുകളിൽ സ്ഥാപിച്ചു. ബാക്കി ബസുകളിലും 2 മാസത്തിനുള്ളിൽ പൂർണമായും സ്ഥാപിക്കും. 200 ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളും കെഎസ്ആർടിസി വാങ്ങി.

ജിപിഎസും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനും കെഎസ്ആർടിസിയുടെ കേന്ദ്ര സെർവറിൽ ഏകോപിപ്പിക്കുന്നതോടെ റൂട്ടും വരുമാനവും കൃത്യമായി പരിശോധിക്കുന്നതിന് കഴിയുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ലാഭകരമല്ലാത്ത സർവീസുകൾ ലാഭത്തിലാക്കുന്നതിന് സമയക്രമീകരണം നടത്തും. ഇതിനായി ജിപിഎസ് വഴി സർവീസുകളെ ഏകോപിപ്പിക്കാൻ കഴിയും. സംസ്ഥാനാന്തര സർവീസുകൾക്കായി 120 സ്ലീപ്പർ വോൾവോ ബസുകളും ഇൗ മാസമെത്തും. 1.385 കോടിയാണ് ബസിന് വില.

Related posts

സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനം വാങ്ങുന്നെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

റിപ്പോ നിരക്ക്‌ ഉയർത്തി; ബാങ്ക്‌ പലിശ ഉയരും

Aswathi Kottiyoor

ജോബ് ഫെയര്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

Aswathi Kottiyoor
WordPress Image Lightbox