കെഎസ്ആർടിസി ബസുകളിൽ പൂർണമായും ജിപിഎസ് സംവിധാനം നടപ്പാക്കും. ഒരാഴ്ച കൊണ്ട് 310 ബസുകളിൽ സ്ഥാപിച്ചു. ബാക്കി ബസുകളിലും 2 മാസത്തിനുള്ളിൽ പൂർണമായും സ്ഥാപിക്കും. 200 ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളും കെഎസ്ആർടിസി വാങ്ങി.
ജിപിഎസും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനും കെഎസ്ആർടിസിയുടെ കേന്ദ്ര സെർവറിൽ ഏകോപിപ്പിക്കുന്നതോടെ റൂട്ടും വരുമാനവും കൃത്യമായി പരിശോധിക്കുന്നതിന് കഴിയുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ലാഭകരമല്ലാത്ത സർവീസുകൾ ലാഭത്തിലാക്കുന്നതിന് സമയക്രമീകരണം നടത്തും. ഇതിനായി ജിപിഎസ് വഴി സർവീസുകളെ ഏകോപിപ്പിക്കാൻ കഴിയും. സംസ്ഥാനാന്തര സർവീസുകൾക്കായി 120 സ്ലീപ്പർ വോൾവോ ബസുകളും ഇൗ മാസമെത്തും. 1.385 കോടിയാണ് ബസിന് വില.